ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: കൊലപാതകക്കേസ്സുകളടക്കം നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകന്റെ ആത്മഹത്യയ്ക്ക് കാരണം സാമ്പത്തിക ബുദ്ധിമുട്ടെന്ന് നിഗമനം. തളങ്കര സൈനൂൽ ആബിദ് വധം, ബങ്കര കുന്നിലെ മുഹമ്മദ് നിസ്വാൻ വധം, ചൂരി ബട്ടം പാറയിലെ റിഷാദിന്റെ കൊലപാതകം എന്നിവയടക്കം നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ അണങ്കൂർ ജെ. പി. കോളനിയിലെ ജ്യോതിഷാണ് 35, സാമ്പത്തിക പരാധീനതയെത്തുടർന്ന് ജീവനൊടുക്കിയത്.
കാസർകോട്ടെ ബിഎംഎസ് പ്രവർത്തകനും ചുമട്ടു തൊഴിലാളിയുമായ ജ്യോതിഷിനെ ഇന്നലെ രാവിലെയാണ് വീട്ടുവളപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് നടന്ന വർഗ്ഗീയ സംഘർഷക്കേസ്സിലടക്കം പ്രതിയായ യുവാവിനെതിരെ ജില്ലാ കലക്ടർ കാപ്പ ചുമത്തിയിരുന്നു. സംഭവത്തിൽ കാസർകോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കളും
ബിജെപി നേതാക്കളും ചേർന്ന് ഏറ്റുവാങ്ങിയ മൃതദേഹം പൊതുദർശനത്തിന് ശേഷം സംസ്ക്കരിച്ചു. പരേതൻ കാസർകോട് ജെപി കോളനിയിലെ ഗോപാലകൃഷ്ണ–രാജീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ആഷ, മക്കൾ: യദുവീർ, വിദ്യുത്, അദ്വിക. സഹോദരങ്ങൾ: അഭിലാഷ്, വൈശാഖ്.