കാഞ്ഞങ്ങാട്ട് വീണ്ടും വാഹനാപകടം അംഗപരിമിതൻ യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: വാഹനാപകടത്തിൽ ഭിന്നശേഷിക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്തു. ഇന്നലെ ഐങ്ങോത്ത് നടന്ന വാഹനാപകടത്തിലാണ് ഭിന്നശേഷിക്കാരനായ മൊബൈൽ ടെക്നീഷ്യൻ മരിച്ചത്. നീലേശ്വരം തൈക്കടപ്പുറം എംപി റോഡിലെ രവി- കാഞ്ചന ദമ്പതികളുടെ മകനും കാഞ്ഞങ്ങാട്ടെ മൊബൈൽ ഫോൺ ടെക്നീഷ്യനുമായ പി. രജീഷാണ് 33, കാറും മുച്ചക്ര ബൈക്കും കൂട്ടിയിടിച്ച് മരിച്ചത്. രജീഷ് ഓടിച്ചിരുന്ന മുച്ചക്ര വാഹനത്തിൽ കാറിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജില്ലാആശുപത്രിയിലെത്തിച്ചുവെങ്കിലും നില മോശമായതിനാൽ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. പരിയാരത്തേക്കുള്ള യാത്രാമദ്ധ്യേയാണ് മരണം.  മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.  ഭാര്യ: വിന്യ. മകൾ: ശിവാനി. സഹോദരി: രജിന.

അപകടമുണ്ടാക്കിയ കാറോടിച്ചിരുന്നയാൾക്കെതിരെ മനഃപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്തത്. വാഹനാപകടത്തെത്തുടർന്ന് ബല്ലാക്കടപ്പുറം സ്വദേശിവെൽഡർ  സന്തോഷ്് മരിച്ചതിന്റെ ഞെട്ടൽ വിട്ടുമാറും മുമ്പേയാണ് ഐങ്ങോത്ത് ദേശീയപാതയിൽ ഒരു ജീവൻ കൂടി വാഹനാപകടത്തിൽ പൊലിഞ്ഞത്.

Read Previous

ടോക്കൺ 60; എല്ല് ഡോക്ടറെ കാണാൻ വിയർക്കണം

Read Next

രാസലായിനി കുടിച്ച് കുട്ടികൾക്ക് പൊള്ളലേറ്റ സംഭവം കടകളിൽ സംയുക്ത പരിശോധന