സഹോദരന്റെ സഞ്ചയന ദിവസം സഹോദരി കുഴഞ്ഞു വീണു മരിച്ചു

കാലിക്കടവ്:  മരണമടഞ്ഞ സഹോദരന്റെ സഞ്ചയന ദിവസം സഹോദരി കുഴഞ്ഞുവീണ് മരിച്ചു. പിലിക്കോട് വയലിലെ ഗിരിജ മുട്ടത്താണ് 48,  സഹോദരന്റെ സഞ്ചയന ദിവസം കുഴഞ്ഞു വീണ് മരിച്ചത്.

ഇവരുടെ സഹോദരനും മത്സ്യത്തൊഴിലാളിയുമായ തമ്പാൻ  മുട്ടത്ത്  ദിവസങ്ങൾക്ക് മുമ്പാണ് മരിച്ചത്. തമ്പാൻ മരിച്ചതിന്റെ  സഞ്ചയനച്ചടങ്ങുകൾ നടക്കുന്നതിനിടയിലാണ്  സഹോദരി  ഗിരിജ പിലിക്കോട് വയലിലെ വീട്ടിൽ കുളിമുറിക്കുള്ളിൽ കുഴഞ്ഞ് വീണ് മരിച്ചത്. പിലിക്കോട് വയലിലെ പരേതരായ കറുത്തകുഞ്ഞി– മുട്ടത്ത് മാധവി ദമ്പതികളുടെ മകളാണ്.

ചന്ദ്രൻ മുട്ടത്ത്, കാസർകോട് വാർത്താ ചാനൽ  എഡിറ്റർ കുഞ്ഞിക്കണ്ണൻ മുട്ടത്ത്, മീനാക്ഷി മുട്ടത്ത്, രാജു മുട്ടത്ത്, രവി മുട്ടത്ത്, പരേതനായ മുട്ടത്ത് അമ്പു എന്നിവർ സഹോദരങ്ങൾ. ഭർത്താവ്: രവി. മക്കൾ: അഞ്ജന, അക്ഷയ.

LatestDaily

Read Previous

പെൺകുട്ടികളെ കോഴിക്കോട്ടെത്തിച്ച യുവാവ് അറസ്റ്റിൽ

Read Next

ഐഎൻഎൽ പിളർന്നു, വഹാബ് വിഭാഗം കോഴിക്കോട്ട് യോഗം ചേർന്നു