സിപിഐ കൊടിമരം പിഴുതുമാറ്റിയതിൽ പ്രതിഷേധം

മടിക്കൈ : മടിക്കൈ അമ്പലത്തുകരയിൽ സിപിഐ ലോക്കൽ കമ്മിറ്റി ഒാഫീസിന് മുന്നിൽ സ്ഥാപിച്ച കൊടിമരം സാമൂഹ്യദ്രോഹികൾ പിഴുതുമാറ്റിയ സംഭവത്തിൽ പാർട്ടി പ്രതിഷേധിച്ചു. സിപിഐ നേതാവായിരുന്ന മടിക്കൈ കുഞ്ഞിക്കണ്ണന്റെ സ്മരണയ്ക്കായി നിർമ്മിച്ച മന്ദിരത്തിലാണ് സിപിഐ അമ്പലത്തുകര ലോക്കൽ കമ്മിറ്റി ഒാഫീസ് പ്രവർത്തിക്കുന്നത്.

കൊടിമരം പിഴുതുമാറ്റിയ സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും, മടിക്കൈയിലെ സമാധനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടാണ് സാമൂഹ്യദ്രോഹികൾ പാർട്ടി കൊടിമരം പിഴുതുമാറ്റിയതെന്നും സിപിഐ ലോക്കൽ സിക്രട്ടറി ബാലകൃഷ്ണൻ പറഞ്ഞു. ബാലകൃഷ്ണന്റെ പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read Previous

ഹൃദയാഘാതം വക്കീൽ ഗുമസ്ഥൻ അന്തരിച്ചു

Read Next

രൂപ മാറ്റം വരുത്തിയ ഇരുചക്ര വാഹനങ്ങൾക്കെതിരെ പോലീസ് നടപടിയാരംഭിച്ചു