നീലേശ്വരം വിദ്യാർത്ഥിനിക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം

മഞ്ചേശ്വരം: സദാചാര ഗുണ്ടാ സംഘത്തിന്റെ കല്ലറിൽ പരിക്കേറ്റ കോളേജ് വിദ്യാർത്ഥിനിയെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ  മഞ്ചേശ്വരം റെയിൽവെ സ്റ്റേഷൻ പരിസരത്താണ് നീലേശ്വരം സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് കല്ലേറിൽ പരിക്കേറ്റത്.

മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക കോളേജിലെ ബിരുദ വിദ്യാർത്ഥിനിയും നീലേശ്വരം സ്വദേശിനിയുമായ അശ്വതിയെയാണ് 20, അഞ്ചംഗസംഘം ആക്രമിച്ചത്. ഇതര മതസ്ഥനായ സഹപാഠിയുമൊത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംസാരിച്ച് നിൽക്കുന്നതിനിടെയാണ് സദാചാര ഗുണ്ടാ ആക്രമണം. അശ്വതിയുമായി സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെ ലക്ഷ്യം വെച്ച് എറിഞ്ഞ വലിയ കല്ലാണ് ലക്ഷ്യം തെറ്റി അശ്വതിയുടെ നെറ്റിയിൽ വീണത്.

കല്ലേറിൽ പെൺകുട്ടിയുടെ തലയ്ക്ക് സാരമായി മുറിവേറ്റു. വിദ്യാർത്ഥിനി  സുഹൃത്തിനൊപ്പം മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിലിരിക്കുന്നതിനിടെയാണ് ആക്രമണം. സംഭവത്തിൽ കണ്ടാലറിയാവുന്ന 5 പേർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസ്സെടുത്തു. കല്ലേറിന് പിന്നിൽ മതവർഗ്ഗീയ സംഘടനയിൽപ്പെട്ടവരാണെന്ന് സൂചനയുണ്ട്.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് തട്ടിപ്പ് , പൂക്കോയുടെ വീട്ടിലടക്കം നാലിടങ്ങളിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്

Read Next

ശിവസേനയുടെ പേരിൽ പണപ്പിരിവ്