സർക്കാർ ഒാഫീസുകളിൽ നിന്ന് മുങ്ങുന്നവർക്കെതിരെ അന്വേഷണം

കാഞ്ഞങ്ങാട്: സർക്കാർ ഒാഫീസുകളിൽ നിന്ന് മുങ്ങുന്ന ജീവനക്കാരെ കണ്ടെത്തി റിപ്പോർട്ട് നൽകാൻ സർക്കാർ നിർദ്ദേശത്തെ തുടർന്ന്  ഇന്റലിജൻസ് വിഭാഗം അന്വേഷണം ശക്തമാക്കി. 10–30 നും 11 മണിക്കും  ഒാഫീസിലെത്തി. 4 മണിക്ക് മുമ്പ് സ്ഥലം വിടുന്ന ഉദ്യോഗസ്ഥർ ഇനി കുടുങ്ങും.

പല സർക്കാർ ഒാഫീസുകളിലും ആവശ്യക്കാരെത്തുമ്പോൾ ,  ജീവനക്കാരുടെ സീറ്റ് കാലിയെന്ന പരാതി വ്യാപകമായതോടെയാണ് നിരീക്ഷണം നടത്തി മുങ്ങൽ വിദഗ്ധരെ പിടികൂടാൻ നടപടികളാരംഭിച്ചത്. ജീവനക്കാർ കൃത്യസമയം പാലിക്കാത്തതും,  ഒപ്പിട്ട് മുങ്ങുന്നതും മൂലം ജനങ്ങൾ വലിയ രീതിയിൽ ബുദ്ധിമുട്ടിലാകുന്നത് ചോദ്യം ചെയ്താൽ,  ഔദ്യോഗിക കൃത്യനിർവ്വഹണം തടഞ്ഞുവെന്ന സംരക്ഷണ വകുപ്പ് ചുമത്തി ജയിലിലാക്കുമെന്ന ഇത്തരക്കാരുടെ ഭീഷണിയുള്ളതിനാൽ  ജനങ്ങൾ  ഒന്നും മിണ്ടാതെ  ആവശ്യക്കാർ മൂന്നും  നാലും തവണ സർക്കാർ  ഒാഫീസ് കയറിയിറങ്ങേണ്ട അവസ്ഥയിലാണ്. ഒാഫീസിന് പുറത്തുള്ള ജോലിക്ക് പോകുന്നതായി എഴുതി അറിയിച്ച് സ്വന്തം വീട്ടിൽ ജോലി ചെയ്യുന്ന ജീവനക്കാരുമുണ്ട്.

ഇത്തരക്കാർക്കെതിരെയും രഹസ്യാന്വേഷണം നടക്കുന്നുണ്ട്. ദിവസങ്ങളായി പല സർക്കാർ ഒാഫീസുകളും ഇന്റലിജൻസ് വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. ഭരണ–സംഘടനാ സ്വാധീനമുപയോഗിച്ച് തോന്നിയ രീതിയിൽ ഒാഫീസിലെത്തുന്നവർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലടക്കമുണ്ട്. ജീവനക്കാർ സീറ്റിലില്ലാത്തത് മൂലം പഞ്ചായത്ത് ഒാഫീസുകളിലെത്തുന്നവർ ഏറെ ബുദ്ധിമുട്ടിലാണ്.

LatestDaily

Read Previous

ഐഎൻഎൽ അകത്തും പുറത്തും

Read Next

കാത്ത് ലാബിനെ കാത്ത് ഹൃദ് രോഗികൾ