രൂപ മാറ്റം വരുത്തിയ ഇരുചക്ര വാഹനങ്ങൾക്കെതിരെ പോലീസ് നടപടിയാരംഭിച്ചു

കാഞ്ഞങ്ങാട്: രൂപമാറ്റം വരുത്തിയ മോട്ടോർ ബൈക്കുകൾക്കും സ്ക്കൂട്ടറുകൾക്കെതിരെ പോലീസ് നടപടികളാരംഭിച്ചു. ഹൊസ്ദുർഗിൽ ഒരു മോട്ടോർ ബൈക്ക്  തിങ്കളാഴ്ച പോലീസ് പിടിച്ചെടുത്തു. ഒാപ്പറേഷൻ സൈലൻസ് എന്ന് പേരിട്ട പോലീസ് നടപടി ഒരാഴ്ച തുടരുമെന്നാണ്  സൂചന.

രൂപമാറ്റം വരുത്തിയ ഇരുചക്ര വാഹനങ്ങൾ വ്യാപകമായതോടെ പോലീസ് നടപടി ശക്തമാക്കുകയായിരുന്നു. ഇത്തരം ഇരുചക്ര വാഹനങ്ങൾ അമിത വേഗതയിൽ  ഒാടുന്നത് പതിവാണ്. തിരക്കേറിയ റോഡിലൂടെ  അഭ്യാസ പ്രകടനങ്ങളും പതിവായി. അപകടത്തിൽപ്പെടുന്ന മോട്ടോർ ബൈക്കുകളിൽ പലതും രൂപമാറ്റം വരുത്തിയതാണെന്ന് കണ്ടെത്തിയിരുന്നു. വാഹന പരിശോധന ശക്തമാക്കിയാണ് ഇരുചക്ര വാഹനങ്ങൾ പിടികൂടുന്നത്.

Read Previous

സിപിഐ കൊടിമരം പിഴുതുമാറ്റിയതിൽ പ്രതിഷേധം

Read Next

തായന്നൂർ കവർച്ച പ്രതികൾക്ക് വേണ്ടി അന്വേഷണം ഉൗർജ്ജിതം