ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അമ്പലത്തരറ : തായന്നൂർ കവർച്ചാ കേസിലെ പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഉൗർജ്ജിതമാക്കി. മടിക്കൈ കാഞ്ഞിരപ്പൊയിലിലെ അശോകനെ 30, കണ്ടെത്താൻ അമ്പലത്തറ പോലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചാണ് അന്വേഷണം തുടരുന്നത്. ബന്തടുക്ക സ്വദേശിയായ സ്വകാര്യ ബസ്സ് കണ്ടക്ടർക്ക് തായന്നൂർ കവർച്ചയിൽ പങ്കുള്ളതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു.
തായന്നൂർ കറുക വളപ്പിൽ അശ്വതി നിവാസിലെ ടി.വി. പ്രഭാകരന്റെ വീട്ടിലാണ് കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ കവർച്ച നടന്നത്. പുലർച്ചെ 3 മണിക്കും 6 മണിക്കുമിടയിലാണ് കവർച്ച. പ്രഭാകരൻ പുലർച്ചെ 3 മണിക്ക് കൃഷിയിടത്തിൽ വെള്ളം നനയ്ക്കാൻ പോകുന്നത് പതിവാണ്. ഇതറിഞ്ഞ മോഷ്ടാവ് വീടിനകത്ത് കയറി സ്വർണ്ണം, രണ്ട് മൊബൈൽ ഫോൺ, പണം എന്നിവ കവർച്ച ചെയ്യുകയായിരുന്നു.
പ്രഭാകരന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോൺ അശോകനും, ബസ്സ് തൊഴിലാളിയും ചേർന്ന് കാസർകോട്ടെ കടയിൽ വിൽപ്പന നടത്തിയതിനുശേഷം മറ്റൊരു ഫോൺ വില കൊടുത്ത് വാങ്ങിയതായി പോലീസ് കണ്ടെത്തി. അമ്പലത്തറ എസ്ഐ മധുസൂദനന്റെ നേതൃത്വത്തിലാണ് അന്വേഷണം. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിൽ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ് കരുതുന്നു. മോഷ്ടാക്കളെക്കുറിച്ച് വിവരം ലഭിക്കുന്നവർ വിവരം അറിയിക്കണമെന്ന് അമ്പലത്തറ പോലീസ് അഭ്യർത്ഥിച്ചു.