സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 67കാരനെതിരെ പോക്സോ

വെള്ളരിക്കുണ്ട് : അഞ്ചാംതരം വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 67കാരനെതിരെ പോക്സോ കേസ്. രണ്ട് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പയ്യന്നൂരിലെ ഒാട്ടോഡ്രൈവറും വെള്ളൂർ കാറമേൽ സ്വദേശിയുമായ കെ.പി. രാഘവനാണ് 67, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 5–ാംതരം വിദ്യാർത്ഥിനിെയ ലൈംഗിക പീഡനത്തിനിരയാക്കിയത്.

ഇപ്പോൾ ഏഴാംതരത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനി സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് സംഭവം വെളിപ്പെടുത്തിയത്. ഇതേത്തുടർന്ന് ചൈൽഡ് ലൈൻ ഇടപെടലിലൂടെയാണ് കെ.പി. രാഘവനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്. രണ്ട് വർഷം മുമ്പ് പ്രതി വെള്ളരിക്കുണ്ടിൽ വിദ്യാർത്ഥിനികളെ ഒാട്ടോയിൽ സ്കൂളിലെത്തിക്കുന്ന ജോലിയിലേർപ്പെട്ട സമയത്താണ് പീഡനം നടന്നത്. കെ.പി. രാഘവനെ വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ എൻ.ഒ. സിബിയുടെ നേതൃത്വത്തിൽ ഇന്നലെ വെള്ളൂർ കാറമേലിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു.  പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Read Previous

വിവാഹ വീട്ടിലെ ബോംബേറിൽ പ്രതികളെ തിരിച്ചറിഞ്ഞു

Read Next

ശരീര സൗന്ദര്യ മത്സര വിജയി എംഡിഎംഏയുമായി കുടുങ്ങി