ശരീര സൗന്ദര്യ മത്സര വിജയി എംഡിഎംഏയുമായി കുടുങ്ങി

കാസർകോട്: എംഡിഎംഏയുമായി പിടിയിലായ ശരീരസൗന്ദര്യ മത്സര ജേതാവിനെ കോടതി റിമാന്റ് ചെയ്തു. കാസർകോട് ഡിവൈഎസ്.പി, പി. ബാലകൃഷ്ണൻ നായർക്ക് ലഭിച്ച രഹസ്യ സൂചനയെത്തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വിദ്യാനഗർ പോലീസ് ഇൻസ്പെക്ടർ വി.വി. മനോജ് നടത്തിയ റെയിഡിലാണ് മയക്കുമരുന്ന് പിടികൂടിയത്.

ചെർക്കള റഹ്മത്ത് നഗർ കമ്മട്ട ഹൗസിലെ അബ്ദുൾ ജലീലിന്റെ മകൻ മുഹമ്മദ് ഷെരീഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പോലീസ് 13.09 ഗ്രാം എംഡിഎംഏ പിടികൂടിയത്. ശരീര സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് മിസ്റ്റർ ഏഷ്യ ബഹുമതി കിട്ടിയതായി മുഹമ്മദ് ഷെരീഫ് അവകാശപ്പെടുന്നു. സംഭവത്തിൽ യുവാവിനെതിരെ വിദ്യാനഗർ പോലീസ് എൻ.ഡി.പിഎസ് ആക്ട് പ്രകാരം കേസെടുത്തു. കോടതി പ്രതിയെ റിമാന്റിൽ വെക്കാനുത്തരവിട്ടു.

LatestDaily

Read Previous

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 67കാരനെതിരെ പോക്സോ

Read Next

ജാനകിക്കുട്ടിക്ക് നഗരസഭ വികാര നിർഭരമായി വിട നൽകി