കോയമ്പത്തൂരിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കാലിക്കടവ്: പിലിക്കോട് കണ്ണങ്കൈയിലെ വിപിന്റെ മരണം ഡിവൈഎഫ്ഐ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ വരുമ്പോൾ. ഡിവൈഎഫ്ഐ കണ്ണങ്കൈ യൂണിറ്റ്  വൈസ് പ്രസിഡണ്ടായിരുന്ന വിപിൻ  ഡിവൈഎഫ്ഐ പിലിക്കോട് വെസ്റ്റ് മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് കോയമ്പത്തൂരിൽ നിന്നും യാത്ര  പുറപ്പെട്ടത്. തമിഴ്നാട് പോത്തന്നൂർ ജംങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറാൻ  ശ്രമിക്കുന്നതിനിടെയാണ് വിപിൻ പ്ലാറ്റ്ഫോമിലേക്ക് തലയിടിച്ച് വീണത്.

പുലർകാലം മംഗളൂരു മെയിലിന്  നാട്ടിലേക്ക്  വരാൻ പോത്തന്നൂരിലെത്തിയ  യുവാവ് ഇന്നലെ പുലർച്ചെ 4 മണിക്ക്  അബദ്ധത്തിൽ  ട്രെയിൻ മാറിക്കയറുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. സിപിഎം കണ്ണങ്കൈ തെക്ക് ബ്രാഞ്ചംഗം, അരുണ സ്പോർട്സ്  ക്ലബ്ബ് സിക്രട്ടറി, കണ്ണങ്കൈ റെഡ് സ്റ്റാർ ക്ലബ്ബ്  കബഡി ടീമംഗം, ഡിവൈഎഫ്ഐ യൂണിറ്റ് വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ  പ്രവർത്തിച്ചിരുന്ന യുവാവിന്റെ മരണം കണ്ണങ്കൈ പ്രദേശത്തേയും കണ്ണീരിലാഴ്ത്തി.

പഠനത്തിന് ശേഷം രണ്ട് വർഷക്കാലം കാസർകോട്  സിപിസിആർഐ താൽക്കാലിക ജീവനക്കാരനായിരുന്ന യുവാവ് 3 മാസം മുമ്പാണ് കോയമ്പത്തൂരിൽ  അർജ്ജുന നാച്ചുറൽ കമ്പനിയിൽ കെമിസ്റ്റ് ട്രെയിനിയായത്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സന്ധ്യയോടെ നാട്ടിലെത്തിക്കും. പൊതുദർശനത്തിന് ശേഷം മൃതദേഹം സംസ്ക്കരിക്കും.

Read Previous

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു

Read Next

കാണാതായ വീഡിയോ എഡിറ്റർ മുംബൈ മാനസികാരോഗ്യ കേന്ദ്രത്തിൽ