Breaking News :

വിദ്യാർത്ഥികൾ വീടുവിട്ടത് തിരുവനന്തപുരത്തേക്ക്

കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് നിന്നും മൂന്നംഗ കൗമാര സംഘം വീടുവിട്ടത് തിരുവനന്തപുരം കാണാൻ. ഫെബ്രുവരി 10-നാണ് വെള്ളിക്കോത്ത് സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെ വീട്ടിൽ നിന്നും കാണാതായത്. കാഞ്ഞങ്ങാട് നിന്നും ഫെബ്രുവരി 10-ന്റെ മാവേലി എക്സ്പ്രസിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മൂവർ സംഘം ട്രെയിനിൽ നിന്നുമുള്ള ഫോട്ടോ അധ്യാപികയ്ക്ക് അയച്ചുകൊടുത്തിരുന്നു.

മുഖം വ്യക്തമല്ലാത്ത തരത്തിലുള്ള ഫോട്ടോയിലെ സൂചനകൾ പ്രകാരം കുട്ടികൾ ട്രെയിനിലുണ്ടെന്ന് ഉറപ്പായിരുന്നു. കുട്ടികളെ കാണാനില്ലെന്ന പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതിന് പിന്നാലെയാണ് യാത്രയിലാണെന്ന സൂചനയും ലഭിച്ചത്.

മൂവർ സംഘത്തെ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് പിടികൂടിയത്. ഇവരെ ഹോസ്ദുർഗ്ഗ് പോലീസ് ഷൊർണ്ണൂരിൽ നേരിട്ടെത്തി കസ്റ്റഡിയിലെടുത്ത ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. കുട്ടികളെ കോടതി രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു. തങ്ങൾ തിരുവനന്തപുരത്തേക്ക് പോയതാണെന്നാണ് വിദ്യാർത്ഥികൾ രക്ഷിതാക്കളെ അറിയിച്ചത്. വെള്ളിക്കോത്ത് ഗ്രാമത്തിലെ മൂന്ന് കുടുംബങ്ങളെ ആശങ്കയുടെ മുൾമുനയിലാക്കിയ തിരോധാനത്തിന് കുട്ടികളെ കണ്ടെത്തിയതോടെ തിരശ്ശീല വീണു.

Read Previous

കാഞ്ഞങ്ങാട്ടെ ക്വട്ടേഷൻ ആക്രമണം: പ്രതികൾക്ക് കോടതിയിൽ കീഴടങ്ങാനും പുറത്തിറങ്ങാനും കഴിയാതെ വന്നു

Read Next

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ 3 വയസുകാരൻ കിണറിൽ വീണ് മരിച്ചു