വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ 3 വയസുകാരൻ കിണറിൽ വീണ് മരിച്ചു

കാഞ്ഞങ്ങാട് : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരൻ കിണറിൽ വീണ് മരിച്ചു. മാണിക്കോത്ത് മഡിയൻ സബാൻ റോഡിൽ കുളിക്കാട് ഹൗസിൽ  അബ്ദുല്ല – ഹസീന ദമ്പതികളുടെ മകൻ സൽമാൻ ഫാരിസ് ആണ് മരിച്ചത്.      വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്ത് തന്നെയുള്ള കിണറിൽ വീണുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ കാഞ്ഞങ്ങാട്ട് നിന്ന് ഫയർ ഫോഴ്‌സ് എത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.

ശീതള പാനീയത്തിന്റെ ഒരു കുപ്പി കുട്ടിയുടെ കയ്യിലുണ്ടായിരുന്നു. ഇത് കിണറിലേക്കെറിയുകയും അത് കാണുന്നതിനായി കിണറിനോട് ചേർന്ന് മോട്ടോർ പമ്പിന് വേണ്ടി കെട്ടിയ കല്ലിൽ കയറി നിന്നപ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്ന് കരുതുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു. സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

LatestDaily

Read Previous

വിദ്യാർത്ഥികൾ വീടുവിട്ടത് തിരുവനന്തപുരത്തേക്ക്

Read Next

ബല്ലാക്കടപ്പുറം യുവാവ് ലോറിയിടിച്ച് മരിച്ചു