ആംബുലൻസ് ബസ്സിനിടിച്ച് രോഗി മരിച്ചു

കാഞ്ഞങ്ങാട് : അത്യാസന്ന നിലയിലായ രോഗിയെയും കൊണ്ട് പരിയാരം മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലൻസ് ബസ്സിന് പിറകിലിടിച്ച് ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു.

ഇന്ന് രാവിലെ 9-30 മണിയോടെ കാഞ്ഞങ്ങാട് ടി.ബി. റോഡ് ജംഗ്ഷന് സമീപത്താണ് അപകടം. ഹൃദയാഘാതത്തെത്തുടർന്ന് അടിയന്തിര ചികിത്സയ്ക്കായി രോഗിയെയും കൊണ്ട് സഞ്ചരിച്ച ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

പെർമുദെ പോസ്റ്റാഫീസിലെ പോസ്റ്റ്മാനും, സീതാംഗോളി സ്വദേശിയുമായ സായി ബാബയാണ് 54, അപകടത്തിൽ മരിച്ചത്. വാഹനാപകടത്തിലുണ്ടായ ഷോക്കിനെത്തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഭാര്യ : ഉഷ. മക്കൾ : കുസുമപ്രിയ, രവിശങ്കർ. മൃതദേഹം ഹോസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

LatestDaily

Read Previous

ജില്ലാശുപത്രി അത്യാഹിത വിഭാഗത്തിൽ വിദഗ്ദ ഡോക്ടർമാരില്ല; രോഗികൾ ദുരിതത്തിൽ

Read Next

ഉദുമ പീഡനം; പ്രതികൾക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം