മുത്തുനായർ സ്മാരക പുനർ നിർമ്മാണം കല്ല്യോട്ടെ പ്രാദേശിക പാർട്ടിയും അറിഞ്ഞില്ല

കാഞ്ഞങ്ങാട് : ഇരട്ടക്കൊല നടന്ന പെരിയ കല്ല്യോട്ട് മൂന്ന് വർഷം മുമ്പ് തകർക്കപ്പെട്ട സിപിഎം പാർട്ടി ഒാഫീസ് മുത്തുനായർ സ്മാരക മന്ദിരം ഇപ്പോൾ പുതുക്കിപ്പണിയുന്ന കാര്യം സിപിഎം കല്ല്യോട്ട് പ്രാദേശിക നേതൃത്വവും പോലും അറിഞ്ഞില്ല. ഗ്രാമപഞ്ചായത്ത് മുൻ അധ്യക്ഷ സിപിഎമ്മിലെ ശാരദ.എസ്. നായർ പ്രസിഡണ്ടും, സ്ഥലം ബ്രാഞ്ച് സിക്രട്ടറി ബാലകൃഷ്ണൻ കൺവീനറുമായി തകർക്കപ്പെട്ട പാർട്ടി മന്ദിരം പുനർ നിർമ്മാണത്തിന് സ്ഥലത്ത് ഒരു കമ്മിറ്റി നിലനിൽക്കുന്നുണ്ട്.

ഇൗ കമ്മിറ്റി പോലും അറിയാതെയാണ്  ഇപ്പോൾ മുത്തുനായർ സ്മാരകം സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി പ്രസിഡണ്ട് സ്വന്തം നിലയിൽ  പുനർനിർമ്മിക്കുന്നത്. പുഃനർനിർമ്മാണത്തിനാവശ്യമായ പണത്തിന്റെ ഉറവിടമോ, ചിലവുകളോ ഒന്നും പാർട്ടി ഏസിയംഗങ്ങളുമറിയില്ല.

കല്ല്യോട്ടെ പ്രാദേശിക സിപിഎം നേതൃത്വവും ശാരദ എസ്. നായരുടെ നേതൃത്വത്തിലുള്ള പാർട്ടി കമ്മിറ്റിയും പുഃനർനിർമ്മാണം അറിഞ്ഞിട്ടില്ല. അരയിയിൽ രൂപീകരിച്ചിട്ടുള്ള സിപിഎം വൈറ്റ് ആർമിയുടെ നേതൃത്വത്തിലാണ് സ്മാരക മന്ദിരം ഇപ്പോൾ പുതുക്കിപ്പണിയുന്നത്.  മടിക്കൈയിൽ സമാപിച്ച സിപിഎം ജില്ലാ സമ്മേളനത്തിൽ പ്രതിനിധി ചർച്ചയിൽ പാർട്ടി ഏസിയംഗം ടി.വി. കരിയൻ, മുത്തുനായർ സ്മാരക വിഷയം ശക്തമായി ഉന്നയിച്ചിരുന്നു.

LatestDaily

Read Previous

നസ്റുദ്ദീന്റെ വേർപാടിൽ വ്യാപാരികൾ ഹർത്താലാചരിച്ചു

Read Next

വിവാദ വിശ്രമകേന്ദ്ര നിർമ്മാണം നിർത്തിവെച്ചു, സ്ഥലമുടമ ഹൈക്കോടതിയിൽ