മംഗളൂരു–കോഴിക്കോട്, ചെറുവത്തൂർ–മംഗളൂരു ട്രെയിനുകൾ നാളെ മുതൽ

കാഞ്ഞങ്ങാട്: മംഗളൂരു–കോഴിക്കോട് റൂട്ടിൽ നിർത്തിവെച്ച നാല്  പാസഞ്ചർ  ട്രെയിനുകൾ നാളെ മുതൽ എക്സ്പ്രസ്സായി  ഒാടിത്തുടങ്ങും. മംഗളൂരു സെൻട്രൽ–കോഴിക്കോട് എക്സ്പ്രസ്സ് (നമ്പർ 16610) കോഴിക്കോട്– കണ്ണൂർ അൺറിസർവ്വ്്ഡ് എക്സ്പ്രസ്സ് (06481) കണ്ണൂർ–ചെറുവത്തൂർ അൺറിസർവ്വ്്ഡ് എക്സ്പ്രസ്സ് (0649) ചെറുവത്തൂർ–മംഗളൂരു അൺറിസർവ്വ്്ഡ് എക്സ്പ്രസ്സ് (06491) എന്നീ ട്രെയിനുകളാണ് നാളെ മുതൽ ഒാടിത്തുടങ്ങുന്നത്.

കോവിഡ് വ്യാപനത്തെതുടർന്ന് നിർത്തിവെച്ച പാസഞ്ചർ ട്രെയിനുകളാണ് എക്സ്പ്രസ്സായി വീണ്ടും ഒാടുന്നത്. കോവിഡ് വ്യാപനം കുറഞ്ഞതിനാൽ ട്രെയിനുകൾ ഒാടിയെങ്കിലും ജനുവരി 22 മുതൽ വീണ്ടും നിർത്തിവെക്കുകയായിരുന്നു.

Read Previous

കഞ്ചാവ് മൊത്തവിതരണക്കാരൻ ആന്ധ്രയിൽ പിടിയിൽ

Read Next

ഗൗരിയുടെ ആത്മഹത്യയിൽ നടുങ്ങി മീങ്ങോത്ത് ഗ്രാമം