ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞങ്ങാട് യൂനിറ്റായ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് സ്ഥാനത്തേക്ക് ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ നിലവിലുള്ള പ്രസിഡണ്ട് സി. യൂസഫ് ഹാജി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എതിരായി മത്സരിച്ച സി. എച്ച്. സമീറിനെക്കാൾ 129 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് യൂസഫ് ഹാജി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
മൊത്തം പോൾ ചെയ്ത 674 വോട്ടിൽ യൂസഫ് ഹാജിക്ക് 401 ഉം എതിർ സ്ഥാനാർത്ഥി സമീറിന് 274 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. രാവിലെ 10– ന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാലിന് അവസാനിച്ചയുടൻ നടന്ന വോട്ടെണ്ണലിന് ശേഷം ഭരണാധികാരിയായ ജില്ലാ സിക്രട്ടറി കെ. ജെ. സജി. ഫലപ്രഖ്യാപനം നടത്തി.
തുടർന്ന് ജില്ലാ പ്രസിഡണ്ട് അഹ്മദ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ 24 എക്സിക്യൂട്ടീവ് അംഗങ്ങളുടെ പട്ടിക സി. യൂസഫ് ഹാജി അവതരിപ്പിച്ചതിനെ യോഗം ഐക്യകണ്ഠേ അംഗീകരിച്ചു. ശേഷം എക്സിക്യൂട്ടീവ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്നു. അവശേഷിക്കുന്ന എക്സിക്യൂട്ടീവ് അംഗങ്ങളുടെ പട്ടിക കൂടി അംഗീകരിച്ച ശേഷമായിരിക്കും പ്രസിഡണ്ട് ഒഴികെയുള്ള ഭാരവാഹികളുടെ പ്രഖ്യാപനം.
അർഹരായവർക്കെല്ലാം പ്രാതിനിധ്യം നൽകി എക്സിക്യൂട്ടീവ് കമ്മിറ്റി വിപുലീകരിക്കുമെന്ന് യൂസഫ് ഹാജി ജനറൽ ബോഡി യോഗത്തെ അറിയിച്ചു. ജില്ലാ സിക്രട്ടറി പി. പി. മുസ്തഫയുടെ നന്ദി പ്രകടനത്തോടെയാണ് യോഗം അവസാനിപ്പിച്ചത്.