ഗൗരിയുടെ ആത്മഹത്യയിൽ നടുങ്ങി മീങ്ങോത്ത് ഗ്രാമം

അമ്പലത്തറ  : മീങ്ങോത്ത് വീട്ടമ്മ തൂങ്ങിമരിച്ച സംഭവത്തിൽ അമ്പലത്തറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് മീങ്ങോത്തെ ബാലകൃഷ്ണന്റെ ഭാര്യ ഗൗരിയെ വീട്ടുമുറ്റത്തെ കിണറിന്റെ ബീമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തലേ ദിവസം രാത്രി പതിവ് പോലെ ഉറങ്ങാൻ കിടന്ന ഗൗരിയെ ഇന്നലെ പുലർച്ചെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ വിദേശത്തായതിനാൽ ബാലകൃഷ്ണനും ഗൗരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മൂത്തമകൾ നിഷ ഭർത്താവ് അനീഷിനൊപ്പം സൗത്ത് ആഫ്രിക്കയിലാണ്, ഇളയ മകൾ ഗ്രീഷ്മ ഭർത്താവ് സന്ദീപുമൊത്ത് ജർമ്മനിയിലുമാണ്.

ഗൗരിയുടെ കുടുംബ ജീവിതം പ്രശ്നങ്ങളൊന്നുമില്ലാത്തതാണെന്നാണ് നാട്ടുകാർ പറയുന്നത്. ഗൗരി ആത്മഹത്യ ചെയ്യാനിടയാക്കിയ കാരണത്തെക്കുറിച്ച് വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Read Previous

മംഗളൂരു–കോഴിക്കോട്, ചെറുവത്തൂർ–മംഗളൂരു ട്രെയിനുകൾ നാളെ മുതൽ

Read Next

കല്ല്യോട്ട് പീഡന വിവാദം ഒതുക്കി