ആടുകളെ പട്ടി കടിച്ച് കൊന്നു

കാഞ്ഞങ്ങാട്:  മഡിയനിൽ മൂന്ന് ആടുകളെ പട്ടി കടിച്ചു കൊന്നു. മാണിക്കോത്ത്  മഡിയൻ റോഡിലെ വി വി അംജദിന്റെ വീട്ടിലെ മൂന്ന് ആടുകളെയാണ് കഴിഞ്ഞ ദിവസം വീട്ട് പരിസരത്ത്  പട്ടി കടിച്ചു കൊന്നത്. പട്ടിശല്യം രൂക്ഷമായിരിക്കുകയാണെന്നാണ് അംജദിന്റെയും പ്രദേശവാസികളുടെയും പരാതി ഇതിനൊരു പരിഹാരം കാണണമെന്ന് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടു.

സമാനമായ സംഭവം നേരെത്തെയും ഉണ്ടായിരുന്നതായി ഗൃഹനാഥൻ പറഞ്ഞു. മുട്ടുന്തല കൊത്തിക്കാലിലെ ആയിഷാബിയുടെ രണ്ട് ആടുകളെ കഴിഞ്ഞ ദിവസം പട്ടിക്കൂട്ടം കൊന്നിരുന്നു. കൂട് തകർത്ത് ആടിനെയും കുഞ്ഞിനെയും വലിച്ചിഴച്ചുകൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു. വീട്ടുടമസ്ഥയും നാട്ടുകാരും തടയാൻ ശ്രമിച്ചെങ്കിലും, നായ്ക്കൾ നാട്ടുകാർക്ക് നേരെ കുരച്ച് ചാടി. പട്ടിയാക്രമണം വർധിച്ചത് നാട്ടുകാരെ ഭീതിയിലാക്കി.

LatestDaily

Read Previous

അന്തരിച്ച പ്രവാസിയുടെ സ്വത്തുക്കൾ സഹോദരങ്ങൾ തട്ടിയെടുത്തു

Read Next

വിവാദ വിശ്രമ കേന്ദ്രം നിർമ്മാണം തുടങ്ങി