ഐഎൻഎൽ ശാഖാ സിക്രട്ടറിക്കെതിരെ പിടിച്ചുപറിക്കേസ്

കാഞ്ഞങ്ങാട് : കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ  തടഞ്ഞുനിർത്തി മൊബൈൽ ഫോൺ പിടിച്ചുപറിച്ചുവെന്ന പരാതിയിൽ ഐഎൻഎൽ ശാഖാ സിക്രട്ടറിയടക്കം 2 പേർക്കെതിരെ പോലീസ് കേസ്. ഫെബ്രുവരി 4-ന് ഉച്ചയ്ക്ക് 2.10-ന് പടന്നക്കാട് ശക്തി റോഡിലാണ് സംഭവം. പടന്നക്കാട് തസ്്നീം ഹൗസിൽ എൻ.കെ. ഇസ്മായിലിന്റെ മകൻ തഹ്്സീൻ ഇസ്മായിലിനെയാണ് 33, ഐഎൻഎൽ പടന്നക്കാട് ശാഖാ സിക്രട്ടറി ഷാനിദ്, കൂട്ടാളി റിയാസ് എന്നിവർ ചേർന്ന് തടഞ്ഞുനിർത്തി മൊബൈൽ ഫോൺ പിടിച്ചുപറിച്ചത്.

കെഎൽ 60 പി 3337 നമ്പർ കാറിൽ സഞ്ചരിക്കുകയായിരുന്ന തഹ്്സീൻ ഇസ്മായിലിനെ പ്രതികൾ സഞ്ചരിച്ച കാർ റോഡിന് കുറുകെയിട്ടാണ് തടഞ്ഞുനിർത്തിയത്. കാറിൽ നിന്നുമിറങ്ങിയ ഐഎൻഎൽ ശാഖാ സിക്രട്ടറി ഷാനിദ് തഹ്്സീന്റെ മൊബൈൽ ഫോണാണ് പിടിച്ചു പറിച്ചത്. ഷാനിദും കൂട്ടാളിയും ചേർന്ന് തഹ്സീനെ മർദ്ദിക്കുകയും ചെയ്തു.

Read Previous

വഴിയോര വിശ്രമ കേന്ദ്രം മാറ്റിയത് മുസ്ലീംലീഗ് ഇടപെടൽ മൂലം

Read Next

വേണ്ടത് 15; ലിസ്റ്റിൽ 45 പേർ; ഡിസിസി പുന:സംഘടന കീറാമുട്ടി