പോക്‌സോ; ഹോട്ടലുടമ അറസ്റ്റിൽ

പയ്യന്നൂര്‍: ഒന്‍പതാം തരം വിദ്യാര്‍ഥിനിയായ 14കാരിയെ പീഡിപ്പിച്ചുവെന്ന കേസ്സിൽ ഹോട്ടലുടമ  പിടിയില്‍. കുഞ്ഞിമംഗലം കൊവ്വപ്പുറത്ത് ഹോട്ടല്‍ നടത്തുന്ന തലായിയിലെ ഫൈസലാണ് 35, പയ്യന്നൂർ  പോലീസിന്റെ കസ്റ്റഡിയിലായത്. പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം  കോടതിയില്‍ ഹാജരാക്കും.

പെണ്‍കുട്ടിയുടെ പരാതിയിലാണ്  പോലീസ് കേസ്സെടുത്തത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഈ മാസം നാലുവരെയാണ് പ്രതി  കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഫൈസലിനെതിരെ പോക്സോ, ബലാത്സംഗക്കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്. ബലാത്സംഗത്തിനിടെ രക്തസ്രാവമുണ്ടായതിനെത്തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവം പുറത്തായത്.

LatestDaily

Read Previous

കോൺഗ്രസ്സ് തകർത്ത കല്ല്യോട്ടെ സിപിഎം ഓഫീസ് പുനർനിർമ്മാണം ഏസി അറിഞ്ഞില്ല

Read Next

വഴിയോര വിശ്രമ കേന്ദ്രം മാറ്റിയത് മുസ്ലീംലീഗ് ഇടപെടൽ മൂലം