വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കുത്തി പരിക്കേൽപ്പിച്ചു

മഞ്ചേശ്വരം: വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവതിയെയും കുടുംബത്തെയും ആക്രമിച്ച യുവാവിനെതിരെ  നരഹത്യാശ്രമത്തിന് കേസ്സ്. മഞ്ചേശ്വരം ബംഗര അംഗഡി പദവ് ശാന്തി നഗറിലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. അഗഡി പദവ് ശാന്തി നഗറിലെ ബാലചന്ദ്രന്റെ മകൾ സവിതയുടെ 32, പരാതിയിൽ ശാന്തി നഗറിലെ ചന്ദ്രശേഖരയ്ക്കെതിരെയാണ് 30, മഞ്ചേശ്വരം പോലീസ് വധശ്രമമടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ്സെടുത്തത്.

സവിതയെ ചന്ദ്രശേഖര വിവാഹം ചെയ്യാനാഗ്രഹിച്ചിരുന്നുവെങ്കിലും, സവിതയും കുടുംബവും വിവാഹാഭ്യർത്ഥന നിരസിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ  ചന്ദ്രശേഖര സവിതയെയും, സഹോദരി ശ്വേതയെയും 30, മാതാവ് ലീലയെയും 60, ആക്രമിക്കു-കയായിരുന്നു. കത്തി കൊണ്ടുള്ള കുത്തേറ്റ് സവിതയ്ക്ക് സാരമായി പരിക്കേറ്റു. തടയാൻ ചെന്നവരെയും ചന്ദ്രശേഖര ആക്രമിച്ചു.

Read Previous

വേണ്ടത് 15; ലിസ്റ്റിൽ 45 പേർ; ഡിസിസി പുന:സംഘടന കീറാമുട്ടി

Read Next

മയക്കുമരുന്ന് സംഘത്തെ അടിച്ചമർത്താൻ പോലീസിന്റെ സ്പെഷ്യൽ ഡ്രൈവ്