കോൺഗ്രസ്സ് തകർത്ത കല്ല്യോട്ടെ സിപിഎം ഓഫീസ് പുനർനിർമ്മാണം ഏസി അറിഞ്ഞില്ല

കാഞ്ഞങ്ങാട്: പെരിയ കല്ല്യോട്ട്  കോൺഗ്രസ് പ്രവർത്തകർ തകർത്ത സിപിഎം ബ്രാഞ്ച് ഓഫീസ് മുത്തുനായർ സ്മാരക മന്ദിരത്തിന്റെ പുനർനിർമ്മാണം സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അറിയാതെയാണെന്ന് ആരോപണം. കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്ശരത് ലാൽ കൊലപാതകത്തെ തുടർന്നുണ്ടായ അക്രമങ്ങളിലാണ് കല്ല്യോട്ടുള്ള മുത്തുനായർ സ്മാരകം തകർക്കപ്പെട്ടത്.

മൂന്നു വർഷത്തിന് ശേഷം ഈ പാർട്ടി മന്ദിരത്തിന്റെ പുനർനിർമ്മാണം ഏറ്റെടുത്ത് നടത്തുന്നത് കാഞ്ഞങ്ങാട് അരയിയിലുള്ള സിപിഎം വൈറ്റ് ആർമിയാണ്. മുത്തുനായർ സ്മാരകത്തിന്റെ പുനർനിർമ്മാണം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ ഏരിയാ സിക്രട്ടറി സ്വന്തമായി വൈറ്റ് ആർമിയെ ഏൽപ്പിച്ചുവെന്നാണ് ആരോപണം. കല്ല്യോട്ടെ പാർട്ടി ലോക്കൽ കമ്മിറ്റിയും പുനർനിർമ്മാണം അറിഞ്ഞതേയില്ല.

കല്ല്യോട്ട് മുത്തുനായർ സ്മാരകത്തിന്റെ പുനർനിർമ്മാണം ആരംഭിച്ചത് 2022 ജനുവരിയിലാണ് മൂന്ന് വർഷം മുമ്പാണ് ഈ സ്മാരകം തീവെച്ചു നശിപ്പിച്ചത്.  സ്മാരകം പുനർനിർമ്മാണ വിവരം  ഇപ്പോൾ പുറത്തുവന്നത് ഫേസ് ബുക്കിലൂടെയാണ്. ഏരിയാ സിക്രട്ടറി അഡ്വ. കെ. രാജ്മോഹൻ,  പ്രിയേഷ് നങ്ങച്ചൂർ എന്നിവർ കല്ല്യോട്ടെത്തിയാണ് തീവെച്ചു നശിപ്പിക്കപ്പെട്ട പാർട്ടി മന്ദിരത്തിന്റെ അറ്റകുറ്റ പണികൾ ആരംഭിച്ചത്.

Read Previous

എൽ.ജെ.ഡി നേതാവ് ഷെയ്ക്ക് പി.ഹാരിസ് സി.പി.എമ്മിൽ

Read Next

പോക്‌സോ; ഹോട്ടലുടമ അറസ്റ്റിൽ