നഗര മധ്യത്തിൽ ഹോട്ടൽ കുത്തിത്തുറന്ന് കവർച്ച

കാഞ്ഞങ്ങാട്: നഗരത്തിൽ ടൗൺ ബസ്റ്റാന്റിന് മുന്നിൽ ബാലാജി ടവറിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ഐഡൻ കുത്തിത്തുറന്ന് കവർച്ച നടത്തി. ഫെബ്രുവരി 5 ന് ശനിയാഴ്ച പുലർച്ചെ രണ്ടുമണിക്കും നാലുമണിക്കും  മദ്ധ്യേയാണ് കവർച്ചഹോട്ടലിലെ സിസിടിവി ക്യാമറകൾ കവർച്ചക്കാർ അടിച്ചുപൊളിച്ചിരുന്നു.

ഹോട്ടലിനകത്ത് സൂക്ഷിച്ചിരുന്ന 8000 രൂപയും 4000 രൂപ വിലയുള്ള സ്മാർട്ട് ഫോണും കവർച്ച ചെയ്തു. ഹോട്ടലിനകത്തുണ്ടായിരുന്ന വിലപിടിപ്പുള്ള പാത്രങ്ങളും കവർച്ച ചെയ്തു. ഹോട്ടൽ മാനേജർ കുമ്പള കുമ്പാടജെ സ്വദേശി മുഹമ്മദിന്റെ പരാതിയിൽ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു. ബാലാജി ടവർകെട്ടിടത്തിന്റെ അടിത്തട്ടിലാണ് ഹൈഡൻ ഹോട്ടൽ.

ശനിയാഴ്ച നടന്ന കവർച്ചയ്ക്ക് രണ്ട് നാൾ മുമ്പ് ഈ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ഐവ സിൽക്സ് വസ്ത്രവ്യാപാരത്തിന്റെ സെക്യൂരിറ്റി ജീവനക്കാരന്റെ സെൽഫോൺ രാത്രിയിൽ കവർച്ച ചെയ്യപ്പെട്ടിരുന്നു. ഈ സംഭവത്തിലും പോലീസിൽ പരാതി നൽകിയിരുന്നു.

Read Previous

പള്ളിക്കര ഹൈസ്കൂൾ പരിസരത്ത് തീ അഗ്നി രക്ഷാസേനയെത്തി അണച്ചു

Read Next

വീട്ടിൽ അതിക്രമിച്ചു കയറി താമസം; ഭർതൃ ജേഷ്ഠനെതിരെ കേസ്സ്