എൽ.ജെ.ഡി നേതാവ് ഷെയ്ക്ക് പി.ഹാരിസ് സി.പി.എമ്മിൽ

കാഞ്ഞങ്ങാട്:  ഇടതു മുന്നണിയിൽ ഘടക കക്ഷിയായ എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി.ഹാരിസ്  ഉൾപ്പടെ സിപിഎമ്മിൽ ചേർന്നു. പാർട്ടിയിൽ ചേർന്ന എൽ.ജെ.ഡി നേതാക്കളെ എ.കെ.ജി സെന്ററിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഷാളണിയിച്ച് സ്വീകരിച്ചു.

ജില്ലാ ഘടകങ്ങൾ പരിശോധിച്ച് പാർട്ടിയിൽ ചേർന്നവർക്കുള്ള ഉത്തരവാദിത്തം  നൽകുമെന്ന് അറിയിച്ചു. സംസ്ഥാന തലത്തിൽ പ്രവർത്തിച്ചവർക്ക് നൽകേണ്ട ഉത്തരവാദിത്തമെന്താണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കും. സന്തോഷപൂർവ്വം എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കോടിയേരി പറഞ്ഞു.

ഷെയ്ക്ക് പി.ഹാരിസിനൊപ്പം അങ്കത്തിൽ അജയകുമാർ, ബി രാജേഷ് പ്രേം, ബി.വി.സുകുമാരൻ, കെ.കെ.ബാബു, എം..ടോമി, എം.വി.ശ്യാം, ..ഷാനവാസ്, .വി.ഹാലിം, പൂവച്ചൽ നാസർ, അഡ്വ:സുമേഷ് ഷംനാദ് റഹിം, മേനക ബാലകൃഷ്ണൻ, ജമീൽ കെ. സഫീർ, പി.ഹാരിസ്, അഡ്വ: അജ്മൽ, ബൈജു പൂക്കുട്ടി, .ആർ.ഹരിദാസ് തുടങ്ങിയവരാണ് സിപിഎമ്മിൽ ചേർന്നത്.

Read Previous

വീട്ടിൽ അതിക്രമിച്ചു കയറി താമസം; ഭർതൃ ജേഷ്ഠനെതിരെ കേസ്സ്

Read Next

കോൺഗ്രസ്സ് തകർത്ത കല്ല്യോട്ടെ സിപിഎം ഓഫീസ് പുനർനിർമ്മാണം ഏസി അറിഞ്ഞില്ല