വിജേഷ് പിന്നെയും വീടുവിട്ടു; ഭാര്യയുടെ പരാതിയിൽ ഗാർഹിക പീഡനത്തിന് കേസ്

നീലേശ്വരം : പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ നിരന്തരം മർദ്ദിച്ച യുവാവിനെതിരെ നീലേശ്വരം പോലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു. കാലിച്ചാനടുക്കം പുതിയ വീട്ടിൽ വിജയന്റെ മകൾ പി.വി. നയനയാണ് 25,  ഭർത്താവ് കിളിയളത്തെ വിജേഷിനെതിരെ പോലീസിൽ പരാതിയുമായെത്തിയത്.

നയനയുടെ ഭർത്താവും കേബിൾ ടി.വി. നെറ്റ്്വർക്കിലെ ജീവനക്കാരനുമായ കരിന്തളം കിളിയളത്തെ വിജേഷ്, തായന്നൂർ ചെരളത്തെ  മരമിൽ തൊഴിലാളി സുരേഷിന്റെ ഭാര്യയുമൊത്ത് മാസങ്ങൾക്ക് മുമ്പ് വീടുവിട്ടിരുന്നു. നാലര വയസ്സുള്ള മകളെയും ഭാര്യയെയും ഉപേക്ഷിച്ചാണ് വിജേഷ് വീടുവിട്ടത്. പതിനേഴും, പതിനൊന്നും വയസ്സുള്ള പെൺമക്കളെയുപേക്ഷിച്ചാണ് തായന്നൂർ ചെരളത്തെ പ്രസീത വിജേഷിനൊപ്പം   വീടുവിട്ടിറങ്ങിയത്.

പ്രസീതയോടൊപ്പം വടകരയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന വിജേഷിനെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും വേർപിരിച്ച് സ്വന്തം കുടുംബങ്ങളിലെത്തിക്കാൻ നടത്തിയ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ജുവനൈൽ ജസിറ്റീസ് ആക്ട് പ്രകാരം ഇരുവർക്കുമെതിരെ കേസെടുത്ത് റിമാന്റിലാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം നടന്ന മധ്യസ്ഥ ചർച്ചകളെത്തുടർന്ന് പ്രസീത ഭർത്താവിനോടൊപ്പവും, വിജേഷ് ഭാര്യയോടൊപ്പവും, ജീവിക്കാൻ തീരുമാനിച്ചു. കുറച്ചു കാലം ഭാര്യയോടൊപ്പം ജീവിച്ച വിജേഷ് കഴിഞ്ഞ ദിവസം വീണ്ടും പ്രസീതയോടൊപ്പം വീടുവിട്ടു.

പ്രസീതയുമായുള്ള ബന്ധം തുടരുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ വിജേഷ് നയനയെ മർദ്ദിച്ചെന്നാണ് പരാതി. പരസ്ത്രീബന്ധം ചോദ്യം ചെയ്തതിന് 2021 ഒാഗസ്റ്റ് മുതൽ 2022 ജനുവരി 28 വരെ ഭർത്താവ് തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് നയനയുടെ പരാതി. ഭർത്താവ് മകളെ സംരക്ഷിച്ചില്ലെന്നും ഇവർ പരാതിപ്പെട്ടു.

LatestDaily

Read Previous

കാസർകോട്ട് രണ്ടിടങ്ങളിൽ 46 കിലോ കഞ്ചാവ് പിടികൂടി

Read Next

കണ്ണൂർ വിമാനത്താവളത്തിൽ കോവിഡ് പരിശോധന നിരക്ക് കുറക്കേണ്ടത് കേരളമെന്ന് കേന്ദ്രം