മക്കളെയുപേക്ഷിച്ച് വീടുവിട്ട യുവതി റിമാന്റിൽ

കാസർകോട് : ഏഴും, അഞ്ചും വയസ്സ് പ്രായമുള്ള മക്കളെയുപേക്ഷിച്ച് കാമുകനൊപ്പം വീടുവിട്ട യുവതിയെയും, അവരുടെ  കാമുകനെയും കോടതി റിമാന്റ് ചെയ്തു. ആദൂർ നാട്ടക്കല്ലിലെ ഹോട്ടൽ നടത്തിപ്പുകാരൻ മോഹനകൃഷ്ണന്റെ ഭാര്യ അർപ്പിതയാണ് 32, കാമുകനും ബാർബർ തൊഴിലാളിയുമായ നാട്ടക്കല്ലിലെ രതീഷിനൊപ്പം വീടുവിട്ടത്.

അർപ്പിതയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ ആദൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ കമിതാക്കൾ പോലീസ് പിടിയിലാവുകയായിരുന്നു. ആദൂർ എസ്ഐ, ഇ. രത്നാകരനും സംഘവും ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അർപ്പിതയെയും കാമുകൻ രതീഷിനെയും പിടികൂടിയത്.

ഇരുവർക്കുമെതിരെ ജുവനൈൽ ജസ്റ്റീസ് അടക്കമുള്ള വകുപ്പുകൾ ചേർത്താണ് ആദൂർ പോലീസ് കേസെടുത്തത്. മക്കളെയുപേക്ഷിച്ച് വീടുവിട്ടതിനാണ് അർപ്പിതയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കുട്ടികളെയുപേക്ഷിക്കാൻ പ്രേരിപ്പിച്ചതിനാണ് രതീഷിനെതിരെ കേസെടുത്തത്. രതീഷിന് ഭാര്യയും കുട്ടികളുമുണ്ട്.

LatestDaily

Read Previous

അമ്മയെ കാമുകന് വിട്ടുകൊടുത്ത കോടതി വിധി പരിശോധിക്കാൻ കാഞ്ഞങ്ങാട്ടെ പെൺകുട്ടി ബിയ പ്രധാനമന്ത്രിക്ക് കത്തെഴുതി

Read Next

കാസർകോട്ട് രണ്ടിടങ്ങളിൽ 46 കിലോ കഞ്ചാവ് പിടികൂടി