ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂര്‍: വീട്ടിൽ അതിക്രമിച്ചു കയറി നിർത്തിയിട്ട സ്കൂട്ടർ തീവെച്ച് നശിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തായിനേരി തലിച്ചാലത്തെ മുബീന മൻസിലിൽ വി.കെ.പി.സാദിഖ് അലിയെയാണ് 28, പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നേതൃത്വത്തിൽ എസ്.ഐ.പി.വിജേഷ്, എ.എസ്.ഐ.എ.ജി അബ്ദുൾ റൗഫ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 26ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഏച്ചിലാംവയല്‍ കള്ളുഷാപ്പിന് സമീപത്തെ ടൈല്‍സ് തൊഴിലാളി എ.കെ.രതീഷിന്റെ ഭാര്യയുടെ പേരിലുള്ള സ്‌കൂട്ടറാണ് പ്രതി തീവെച്ച് നശിപ്പിച്ചത്. രതീഷിന്റെ വീട്ടുവളപ്പില്‍ അതിക്രമിച്ച് കയറിയാണ് വീടിന്റെ പിറകിലെ വര്‍ക്ക് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടർ അഗ്‌നിക്കിരയാക്കിയത്.
തീയണയ്ക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും സ്‌കൂട്ടര്‍ പൂർണ്ണമായും കത്തി നശിച്ചു..രതീഷിന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് സാദിഖിനെതിരെ സംഭവ ദിവസംതന്നെ കേസെടുത്തിരുന്നു. ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയതിന് ശേഷമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.