ടി.രാഘവന്റെ ഒാർമ്മയിൽ ചിത്രകാരന്മാർ ഒത്തുചേർന്നു

കാഞ്ഞങ്ങാട്: പ്രശസ്ത ചിത്രകാരനും കാർട്ടൂണിസ്റ്റുമായിരുന്ന അന്തരിച്ച ആർട്ടിസ്റ്റ് ടി.രാഘവന്റെ ചിത്രങ്ങൾ പൊതുവേദിയിൽ പ്രദർശിപ്പിക്കും. പലേടത്തുമായി ചിതറിക്കിടക്കുന്നതും സൂക്ഷിച്ചിരിക്കുന്നതുമായ ചിത്രങ്ങളും അവയുടെ ആശയങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി പ്രദർശിപ്പിക്കാൻ രാഘവന്റെ വേർപാടിൽ അനുശോചിക്കാൻ ചേർന്ന ചിത്രകാരന്മാരുടെ യോഗമാണ് തീരുമാനിച്ചത്.

അനശ്വര ചിത്രകാരനും അധ്യാപകനുമായിരുന്ന രാഘവൻ മാസ്റ്റർ നാടിന്റെ വികസനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും പൊതുസമൂഹത്തിന്റെ നന്മയ്ക്കുമായി നൽകിയിട്ടുള്ള മികച്ച സംഭാവനകൾ അവിസ്മരണീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ആർട്ടിസ്റ്ര് മോഹനചന്ദ്രൻ അധ്യക്ഷത വഹിച്ചു. പല്ലവ നാരായണൻ അനുസ്മരണ  പ്രഭാഷണം നടത്തി. മാധ്യമപ്രവർത്തകൻ ടി.മുഹമ്മദ് അസ്ലം ചിത്രകാരന്മാരായ ശ്യാമശശി, ഇ.വി.അശോകൻ, സോമശേഖരൻ, കെ.ആർ.സി.തായന്നൂർ , കെ.പ്രകാശൻ എന്നിവർ സംസാരിച്ചു.

LatestDaily

Read Previous

നിർത്തിയിട്ട വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ചു

Read Next

നാദക്കോട്ട് മർദ്ദനം പ്രതി അറസ്റ്റിൽ