ഐങ്ങോത്ത് വീട് കുത്തിതുറന്ന് കവർച്ച

കാഞ്ഞങ്ങാട്: ഐങ്ങോത്ത് വീടിന്റെ വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ 2 പവന്റെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു. ഐങ്ങോത്ത് അമ്പാട്ട് തോട്ടുങ്ങൽ ഹൗസിൽ ജേക്കബ്ബ് തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ജനുവരി 29 നും ഫെബ്രുവരി 3നുമിടയിലുള്ള ദിവസത്തിലാണ് ഐങ്ങോത്ത് പൂട്ടിയിട്ട വീട്ടിൽ മോഷണം നടന്നത്.

വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് വീടിനകത്ത് കയറിയ മോഷ്ടാക്കൾ വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിലുണ്ടായിരുന്ന അലമാരയുടെ ലോക്കർ പൊളിച്ചാണ് 2 പവൻ തൂക്കമുള്ള കമ്മൽ, വള മുതലായ സ്വർണ്ണാഭരണങ്ങൾ കവർന്നത്.

സംഭവത്തിൽ ജേക്കബ്ബ് തോമസിന്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വീട് കുത്തിതുറന്നതിലും സ്വർണ്ണാഭരണങ്ങൾ കവർന്നതിലും ഒരു  ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിലുണ്ട്.

Read Previous

നടപടി ശക്തം, മയക്കുമരുന്ന്, കഞ്ചാവ് മാഫിയ സംഘം ഉൾവലിഞ്ഞു

Read Next

വധശ്രമക്കേസിൽ ജാമ്യത്തിലുള്ള യുവാവിനെ വീട്ടിൽമരിച്ച നിലയിൽ കണ്ടെത്തി