ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പോളിടെക്ക്നിക്കിൽ പൂർവ്വ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ. ഇന്നലെ ഉച്ചയോടെയാണ് പോളിടെക്നിക്കിലെ കമ്പ്യൂട്ടർ വിദ്യാർത്ഥി ബീച്ചാരക്കടവിലെ പൃഥ്വിരാജിനെ 19, പുറമെ നിന്നെത്തിയ സംഘം ക്രൂരമായി മർദ്ദിച്ചത്. പിലിക്കോട് മടിവയലിലെ സൂര്യകുമാർ 21, മിഥുൻ എന്നിവരടങ്ങുന്ന സംഘമാണ് എസ്എഫ്ഐ പ്രവർത്തകൻ കൂടിയായ പൃഥ്വിരാജിനെ പോളിടെക്നിക്ക് കോമ്പൗണ്ടിനകത്ത് വളഞ്ഞിട്ട് മർദ്ദിച്ചത്.
സൂര്യകുമാർ, മിഥുൻ എന്നിവർ പോളിടെക്നിക്കിലെ പൂർവ്വവിദ്യാർത്ഥികളാണ്. ഇരുവരും ഇന്നലെ ഉച്ചയ്ക്ക് പോളിടെക്നിക്ക് കോമ്പൗണ്ടിൽ ബൈക്കുമായെത്തിയതായിരുന്നു. പൂർവ്വ വിദ്യാർത്ഥികൾ പോളിടെക്നിക്കിൽ കയറിയതിനെ പൃഥ്വിരാജ് ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. സൂര്യകുമാർ, മിഥുൻ എന്നിവരോടൊപ്പം പൃഥ്വിരാജിന്റെ സഹപാഠികളും അക്രമണത്തിൽ പങ്കാളികളായി. ബൈക്കിന്റെ താക്കോലുപയോഗിച്ച് കുത്തിയതിനെത്തുടർന്ന് പൃഥ്വിരാജിന്റെ നാവിൽ എട്ടോളം മുറിവുകളുണ്ട്.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് പൃഥ്വിരാജിന്റെ തലച്ചോറിൽ രക്തം കട്ടകെട്ടി. ഇതേത്തുടർന്ന് വിദ്യാർത്ഥി കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. സംഭവത്തിൽ 9 പേർക്കെതിരെ ചന്തേര പോലീസ് കേസ്സെടുത്തു.