നീലേശ്വരം പള്ളിയിൽ 70 അനാവശ്യ ഫാനുകൾ ഘടിപ്പിച്ചു

നീലേശ്വരം:  പള്ളി പുനർ നിർമ്മാണത്തിൽ 1.75 കോടിയുടെ അഴിമതി കണ്ടെത്തിയ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലുള്ള തർബിയത്തുൽ ജുമാമസ്ജിദിൽ പുതുക്കിപ്പണിത പ്രാർത്ഥനാ ഹാളിലേക്ക് 70 സീലിംഗ് ഫാനുകൾ വാങ്ങി ഫിറ്റ് ചെയ്തു. ഒരു ഫാനിന് 700 രൂപ വില നൽകിയാണ് പള്ളി ജമാഅത്ത് കമ്മിറ്റി 70 പുത്തൻ സീലിംഗ് ഫാനുകൾ വാങ്ങി പ്രാർത്ഥനാ ഹാളിൽ തൊട്ടുതൊട്ടില്ല എന്ന നിലയിൽ ഘടിപ്പിച്ചത്.

യഥാർത്ഥത്തിൽ പള്ളിക്കകത്തുള്ള പ്രാർത്ഥനാഹാളിൽ 24 സീലിംഗ് ഫാനുകൾ തന്നെ ധാരാളമാണെന്നിരിക്കെയാണ് 70 ഫാനുകൾ വാങ്ങി പണം ദുർവ്യയം ചെയ്തത്. പള്ളിക്കകത്ത് 200 പേർക്ക് പ്രാർത്ഥിക്കാനുള്ള സ്ഥലം എയർ കണ്ടീഷൻഡ് ചെയ്തതിന് പുറമെയാണ് പുതിയ ഹാളിലേക്ക് 70 സീലിംഗ് ഫാനുകൾ വാങ്ങി ഘടിപ്പിച്ചത്.

പ്രവാസികളും നാട്ടുകാരായ സമുദായ സ്നേഹികളും മാസാമാസം ജമാഅത്ത് കമ്മിറ്റിക്ക് അയച്ചുകൊടുക്കുന്ന പണം കമ്മിറ്റി ദുർവിനിയോഗം ചെയ്യുന്നതിന്റെ ഭാഗമാണ് 24 ഫാനുകൾ വേണ്ടിടത്ത് 70 സീലിംഗ് ഫാനുകൾ ഫിറ്റ് ചെയ്ത മറ്റൊരു അഴിമതി നടന്നത്. പള്ളി പുതുക്കിപ്പണിതതിൽ നടന്ന 1.75 കോടിയുടെ അഴിമതി  പരാതി കോഴിക്കോട് വഖഫ് ബോർഡിന് മുന്നിൽ തീർപ്പിന് വെച്ചിരിക്കുകയാണ്.

LatestDaily

Read Previous

ഐസ്ക്രീം പീഡനം പ്രതി കീഴടങ്ങി, കോടതി റിമാന്റ് ചെയ്തു

Read Next

തൃക്കരിപ്പൂർ പോളിയിൽ പൂർവ്വ വിദ്യാർത്ഥികളുടെ ആക്രമണം വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ