പോലീസിൽ പെറ്റിക്കേസുകൾ കുമിഞ്ഞു കൂടി

കാഞ്ഞങ്ങാട്: ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ  പെറ്റിക്കേസുകൾ കുമിഞ്ഞ് കൂടി. നൂറ് പെറ്റിക്കേസുകളെങ്കിലും നിത്യവും പിടികൂടണമെന്നാണ് പോലീസിന് മുകളിൽ നിന്നുള്ള നിർദ്ദേശം. കൊലപാതകക്കേസുകൾ, വധശ്രമക്കേസ്, ഗുണ്ടാലിസ്റ്റിൽപ്പെട്ട പ്രതികളെ ഉൾപ്പെടെ നിരീക്ഷിച്ച് ആവശ്യമെങ്കിൽ  അറസ്റ്റ് ചെയ്യാൻ നിർദ്ദേശമുണ്ട്.

ഇത്തരം കേസിൽപ്പെട്ട അഞ്ച് പേരെയെങ്കിലും നിത്യവും കണ്ടെത്തണമെന്നാണ് നിർദ്ദേശം. കഞ്ചാവ്- മയക്കുമരുന്ന് കേസുകളും പിടിക്കണം. നിശ്ചിത പെറ്റിക്കേസുകൾ നിത്യവും രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശമുണ്ടായതോടെ പോലീസ് ഇതിന് പിന്നാലെയാണ്. നൂറ് കണക്കിന് മാസ്ക് കേസുകൾ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്.

Read Previous

പാർക്കിംഗിന് സൗകര്യമില്ല വീർപ്പുമുട്ടി ജില്ലാശുപത്രി

Read Next

കേരളത്തിൽ എംഡിഎംഏ എത്തുന്നത് മംഗളൂരു വഴി