പാർക്കിംഗിന് സൗകര്യമില്ല വീർപ്പുമുട്ടി ജില്ലാശുപത്രി

കാഞ്ഞങ്ങാട്  : തോയമ്മൽ ജില്ലാശുപത്രി പാർക്കിംഗ് സൗകര്യമില്ലാതെ വീർപ്പുമുട്ടുന്നു. ആശുപത്രി കോമ്പൗണ്ടിൽ വടക്ക് ഭാഗത്ത് സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ഒരുക്കിയിട്ടുണ്ടെങ്കിലും ഇത് പര്യാപ്തമല്ല. ആശുപത്രിക്ക് മുന്നിൽ പ്രധാന സ്ഥലം പൂർണ്ണമായും ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യാനുപയോഗിക്കുന്നു. മറ്റ് വാഹനങ്ങൾ ഇൗ ഭാഗത്തെത്തിതിരിക്കാൻ ഇൗ ഭാഗത്ത് ചങ്ങലയിട്ട് പൂട്ടിയിട്ടുണ്ട്.

കിഴക്ക് ഭാഗത്ത് ആംബുലൻസുൾപ്പെടെ പാർക്ക് ചെയ്യുന്നു. രോഗികളുമായെത്തുന്ന വാഹനങ്ങൾ, ആംബുലൻസുകൾ, ജില്ലാശുപത്രിക്ക് മുന്നിൽ രാവിലെ മുതൽ വാഹനങ്ങൾ വന്നുപോകുന്നത് മൂലം വലിയ തിരക്ക് അനുഭവപ്പെടുന്നു.

കോമ്പൗണ്ടിനകത്ത് വിവിധ ഭാഗത്തിലേക്കുള്ള ഒട്ടേറെ കെട്ടിടസമുച്ചയങ്ങളുണ്ടെങ്കിലും പുറത്ത് ആവശ്യമായ സൗകര്യമില്ലാത്തത് രോഗികൾക്കും, ആശ്രിതർക്കും ആശുപത്രി ജീവനക്കാർക്കും, ഡോക്ടർമാർക്കും ഒരുപോലെ ബുദ്ധിമുട്ടാണ്.

വലിയ വാഹനങ്ങൾ കോമ്പൗണ്ടിൽ കയറിയാൽ പുറത്തേക്ക് തിരിച്ച് കടക്കണമെങ്കിൽ ഏറെ ബുദ്ധിമുട്ടേണ്ടി വരും. രാവിലെ സമയത്താണ് ആശുപത്രി പരിസരത്ത് വലിയ തിരക്കനുഭവപ്പെടുന്നത്.

LatestDaily

Read Previous

ചെറുവത്തൂരിൽ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം

Read Next

പോലീസിൽ പെറ്റിക്കേസുകൾ കുമിഞ്ഞു കൂടി