ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : വസ്ത്ര വിസ്മയത്തിന്റെ പുതുപുത്തൻ വാതായനങ്ങൾ തുറന്നിട്ട് ശോഭിക വെഡിംഗ് ഇൗ മാസം ഒമ്പതിന് ബുധനാഴ്ച കാഞ്ഞങ്ങാട്ട് പ്രവർത്തനമാരംഭിക്കുന്നു. കാഞ്ഞങ്ങാട് ബിഗ്് മാളിലാണ് സമ്പൂർണ്ണ വെഡിംഗ് മാൾ ആശയം യാഥാർത്ഥ്യമാക്കിക്കൊണ്ട് ശോഭിക വെഡിംഗ് സെന്റർ ആരംഭിക്കുന്നതെന്ന് മാനേജിംഗ് ഡയരക്ടർമാരായ ശിഹാബ് കല്ലിൽ, ഇർഷാദ് ഫജർ, ശംസുദ്ദീൻ കല്ലിൽ, ഹാഷിൻ ഫജർ,ഏ.കെ. ശറഫുദ്ദീൻ, ഫൈസൽ കല്ലിൽ, ജനറൽ മാനേജർ എൽ.എം. ദാവൂദ് ബിഗ്് മാൾ മാനേജിംഗ് ഡയരക്ടർ ശംസുദ്ദീൻ പാലക്കി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വയനാട്ടിലെ പുൽപ്പള്ളിയിൽ നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ഒറ്റമുറി പീടികയിൽ ആരംഭിച്ച സംരംഭമായ ശോഭിക തങ്ങളോടൊപ്പം ദീർഘകാലമായി സേവനം ചെയ്യുന്ന തൊഴിലാളികളെ കൂടി സംരംഭകരാക്കി മാറ്റിയാണ് വളർന്നു പന്തലിച്ചത്. ജന മനസ്സുകളിൽ വിശ്വാസമർപ്പിച്ച് ജന പ്രീതിയിലൂടെ ചരിത്രം രചിച്ച് കോഴിക്കോട്,കൊയിലാണ്ടി, കുറ്റ്യാടി എന്നിവിടങ്ങളിൽ നിന്നുള്ള മികവുറ്റ പ്രവർത്തന പാരമ്പര്യവുമായാണ് ശോഭിക കാഞ്ഞങ്ങാട്ടെത്തുന്നത്.
സമ്പൂർണ്ണ വെഡിംഗ് മാൾ എന്ന ആശയം കോഴിക്കോട്ട് കൊണ്ട് വന്ന ശോഭികയുടെ കാഞ്ഞങ്ങാട്ടെ സംരംഭം യാഥാർത്ഥ്യമാകുമ്പോൾ സമ്പൂർണ്ണ വെഡിംഗ് കാഞ്ഞങ്ങാട്ടെ വിശാലമായ വസ്ത്ര വിസ്മയമായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. എംഎൽഏമാരായ ഇ. ചന്ദ്രശേഖരൻ, സി.എച്ച്. കുഞ്ഞമ്പു, നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത, കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ആർ.ജി. അംബികാരമേഷ് തുടങ്ങി രാഷ്ട്രീയ-സാംസ്കാരിക, വ്യാപാര, വ്യവസായ മേഖലകളിലുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരിക്കും ഉദ്ഘാടനച്ചടങ്ങ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിൽപ്പന സ്വീകരിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് ഭാഗ്യശാലികൾക്ക് ഒരു പവൻ വീതം സ്വർണ്ണ നാണയം സമ്മാനിക്കും. മറ്റ് നിരവധി പ്രോത്സാഹന സമ്മാനങ്ങളും കാഞ്ഞങ്ങാട്ടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നതായി മാനേജ്മെ ന്റ് അറിയിച്ചു.