വരയുടെ വരദാനം വിടചൊല്ലി ആർട്ടിസ്റ്റ് ടി.രാഘവന് നാടിന്റെ ശ്രദ്ധാഞ്ജലി

കാഞ്ഞങ്ങാട്: കറുപ്പിലും വെളുപ്പിലും നിറക്കൂട്ടിലും ആയിരക്കണക്കിന് ചിത്രങ്ങൾ രചിച്ചിട്ടുള്ള വരയുടെ വരദാനമായ ആർട്ടിസ്റ്റ് ടി.രാഘവൻ വിടചൊല്ലി. ഛായചിത്രങ്ങളുടെ മുഖഭാവങ്ങൾ കുത്തുകളുടെ ഏറ്റക്കുറിച്ചിലുകൾ സമന്വയിപ്പിച്ച് നിഴലും വെളിച്ചവും പരത്തുന്ന വിസ്മയകരമായ ചിത്രങ്ങളുടെ രചയിതാവായ രാഘവൻ മാസ്റ്ററുടെ ചിത്രങ്ങളുടെ ഒാർമ്മകൾ തളം കെട്ടിനിൽക്കുന്ന കാഞ്ഞ

ങ്ങാട് സൗത്തിലെ പത്മയിലേക്ക് ഇന്ന് മരണ വിവരമറിഞ്ഞത് മുതൽ  ചിത്രകാരന്മാരും കലാ- സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുമുൾപ്പടെ നിരവധിപേരാണ് എത്തിയത് . മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ എം എൽ എ, മുൻ നഗര സഭ അധ്യക്ഷ കെ.വി.സുജാത, മുൻ എം.പി.കരുണാകരൻ

  സി.പി.എം. ജില്ലാ സിക്രട്ടറി, എം.വി.ബാലകൃഷ്ണൻ, ജില്ലാ സമിതിയംഗം അഡ്വ­:പി.അപ്പുക്കുട്ടൻ, സിപിഎം ജില്ലാ സിക്രട്ടറിയേറ്റംഗം വി.വി.രമേശൻ, സിപിഎം ജില്ലാ സിക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, നീലേശ്വരം നഗരസഭ  വൈസ് ചെയർമാൻ മുഹമ്മദ് റാഫി, മുൻ ചെയർമാൻ പ്രഫ.കെ.പി.ജയരാജ്, എം.കെ.വിനോദ്, നഗരസഭ വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുല്ല, സിപിഎം ഏരിയാ കമ്മിറ്റിയംഗം  എം. രാഘവൻ, അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ്, സിപിഎം നേതാവ് ബങ്കളം കുഞ്ഞിക്കൃഷ്ണൻ, ചിത്രകാരന്മാരായ പല്ലവനാരായണൻ, ശ്യാംപ്രസാദ്, മോഹനചന്ദ്രൻ, സോമ ശേഖരൻ, കാഞ്ഞങ്ങാട് ആർട്ട് ഗ്യാലറി, റിട്ട:ബാങ്ക് ഉദ്യോഗസ്ഥൻ വി.വി.രവീന്ദ്രൻ തുടങ്ങിയവർ പത്മയിലെത്തി ആദരാഞ്ജലികളർപ്പിച്ചു.

ലേറ്റസ്റ്റിന് വേണ്ടി മാനേജിംഗ് എഡിറ്റർ അരവിന്ദൻ മാണിക്കോത്ത്  സീനിയർ റിപ്പോർട്ടർ ടി.മുഹമ്മദ് അസ്ലം, കെ.മാധവൻ ഫൗണ്ടേഷന് വേണ്ടി സിക്രട്ടറി ഡോ:സി.ബാലൻ, ട്രഷറർ എം.കെ.ജയരാജ്, അജയകുമാർ കോടോത്ത്, ലളിത കലാ അക്കാദമിക്കുവേണ്ടി കണ്ണൂർ മെഡിക്കൽ കോളേജിലെ അനാട്ടമി അധ്യാപകൻ രവീന്ദ്രൻ തൃക്കരിപ്പൂർ, ശ്യാമശശി, ബ്രഷ് ആർടിസ്റ്റ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ രാഘവൻ മാസ്റ്ററുടെ ഭൗതീക ശരീരത്തിൽ പുഷ്പ ചക്രമർപ്പിച്ചു മറ്റ് വിവിധ സംഘടനകൾക്കുവേണ്ടിയും പുഷ്പചക്രങ്ങൾ സമർപ്പിക്കപ്പെട്ടു.

കാഞ്ഞങ്ങാട് സൗത്തിലെ പത്മയിൽ നിന്ന് പതിനൊന്നരയോടെ നീലേശ്വരത്തേക്ക് കൊണ്ടുപോയ മൃതദേഹം  അവിടെ സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു.  നാനാ തുറകളിലുള്ള നിരവധിയാളുകൾ അന്ത്യകർമ്മങ്ങളിൽ പങ്കാളികളായി.   

LatestDaily

Read Previous

ആർട്ടിസ്റ്റ് ടി. രാഘവന്‍ അന്തരിച്ചു

Read Next

കഞ്ചാവ് ഉപയോഗം മൂന്ന് പേർ പിടിയിൽ