കഞ്ചാവ് ഉപയോഗം മൂന്ന് പേർ പിടിയിൽ

കാഞ്ഞങ്ങാട്: കഞ്ചാവ് നിറച്ച സിഗരറ്റ് വലിക്കുന്നതിനിടെ പോലീസ് പിടിയിലായവർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ഹൊസ്ദുർഗ് എസ്.ഐ., കെ. ശ്രീജേഷിന്റെ നേതൃത്വത്തിൽ ഞാണിക്കടവിൽ നടത്തിയ പരിശോധനയിലാണ് രണ്ട് യുവാക്കൾ കഞ്ചാവ് നിറച്ച സിഗരറ്റുമായി  പിടിയിലായത്.

ഞാണിക്കടവ് കെ.കെ. ചാൽ ഹൗസിലെ ഷെരീഫിന്റെ മകൻ സംഷീർ പി.എസ്. 28, പുഞ്ചാവി കല്ലിൽ ഹൗസിൽ മുഹമ്മദിന്റെ മകൻ കെ.എൽ. റംഷീദ് 28, എന്നിവരെയാണ് കഞ്ചാവ് സിഗരറ്റ് വലിക്കുന്നതിനിടെ ഹൊസ്ദുർഗ് പോലീസ് പിടികൂടിയത്.

പടന്നക്കാട് സി.കെ. നായർ സ്മാരക കോളേജിന് സമീപം കഞ്ചാവ് സിഗരറ്റ് വലിക്കുന്നതിനിടെ പടന്നക്കാട് കരുവളം ഫായിസ് മൻസിലിൽ പി.വി. ബഷീറിന്റെ മകൻ സി.എച്ച്. ഫവാസിനെയും 27, ഹൊസ്ദുർഗ് എസ്ഐ, കെ. ശ്രീജേഷും സംഘവും  പിടികൂടി കേസെടുത്തു.

Read Previous

വരയുടെ വരദാനം വിടചൊല്ലി ആർട്ടിസ്റ്റ് ടി.രാഘവന് നാടിന്റെ ശ്രദ്ധാഞ്ജലി

Read Next

കാസർകോട് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ മരിച്ച കുഞ്ഞിന്‍റെ മൃതദേഹവുമായി മാതാപിതാക്കളുടെ പ്രതിഷേധം