ബിഗ്്മാൾ നാടിന് സമർപ്പിച്ചു

കാഞ്ഞങ്ങാട്: ജില്ലയിലെ ഏറ്റവും വലിയ  ഫ്ലാറ്റ് സമുച്ചയമായ ബിഗ്്മാളും ബിഗ്്മാൾ റസിഡൻസിയും ചെയർമാൻ  സി. കുഞ്ഞാമത് ഹാജി പാലക്കി നാടിന് സമർപ്പിച്ചു. സമസ്ത പ്രസിഡണ്ട് സംയുക്ത ഖാസി ജിഫ്്രി മുത്തുക്കോയ തങ്ങൾ പ്രാർത്ഥന നടത്തി.

കാസർകോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ പഴയ കൈലാസ് തിയേറ്ററിനും സ്മൃതി മണ്ഡപത്തിനും മധ്യത്തിലായി 1.40 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ 6 നില കെട്ടിടത്തിലാണ് ബിഗ്മാളും ബിഗ്്മാൾ റസിഡൻസിയും ഒരുക്കിയിട്ടുള്ളത്. മൂന്ന് നിലകളിലായി വ്യാപാര സ്ഥാപനങ്ങളും, മുകളിലെ മൂന്ന് നിലകളിൽ ദിവസവാടകയ്ക്ക് നൽകുന്ന ഫ്ലാറ്റുകളും നക്ഷത്ര സൗകര്യങ്ങളോട് കൂടിയ മുറിയകളുമാണ് ബിഗ്്മാൾ റസിഡൻസിയിലുള്ളത്.

ആറ് ബെഡ് റൂമുകളോട് കൂടിയ ഒരു ഫ്ലാറ്റും, മൂന്ന്  ബെഡ്റൂമുകളുള്ള എട്ട് ഫ്ലാറ്റുകളും, രണ്ട് ബെഡ് റൂമുകളുള്ള രണ്ട് ഫ്ലാറ്റുകളും, 54 ഡബിൾ റൂമുകളുമാണ് ബിഗ്്മാൾ റസിഡൻസിയിൽ സജ്ജീകരിച്ചിട്ടുള്ളത്. സ്വിമ്മിംഗ് പൂൾ, ചിൽഡ്രൻസ് പ്ലേ, വൈഫൈ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 150 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. ജില്ലയിൽ ആദ്യമായി പലതട്ടുകളിൽ വാഹനപാർക്കിംഗ് സൗകര്യവും ഷോപ്പിംഗ് സെന്ററുകൾ, കോൺഫറൻസ് ഹാൾ, ഫുഡ് കോർട്ട് തുടങ്ങിയവയും കമേഴ്സ്യൽ ഏരിയയിലുണ്ടാവും.

മികച്ച ഷോപ്പിംഗ് അനുഭവമുണ്ടാകും വിധം അന്താരാഷ്ട്ര ബ്രാന്റുകളിലുള്ള  വിവിധ സ്ഥാപനങ്ങൾ ബിഗ് മാളിലുണ്ടാവുമെന്ന് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ ചെയർമാൻ സി. കുഞ്ഞാമത് ഹാജി പാലക്കി, മാനേജിംഗ് ഡയരക്ടർ സി. ഷംസുദ്ദീൻ പാലക്കി, അഡ്വ. യു.വി. മുഹമ്മദ് , ഏ ഹമീദ് ഹാജി, ശോഭിക വെഡിംഗ് ജനറൽ മാനേജർ എൽ. എം. ദാവൂദ്, മാനേജിംഗ് ഡയരക്ടർ ശിഹാബ് കല്ലിൽ, ഡയരക്ടർ ഇർഷാദ് ഫജർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

LatestDaily

Read Previous

നടി ആക്രമണ കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ് 4ലേക്ക് മാറ്റി

Read Next

ജില്ലാശുപത്രി അത്യാഹിത വിഭാഗത്തിൽ ഏക ഡോക്ടർ