53കാരി പുഴയിൽ ചാടി മരിച്ചു

കാഞ്ഞങ്ങാട്: 53 കാരി പുഴയിൽച്ചാടി മരിച്ച സംഭവത്തിൽ  നീലേശ്വരം  പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. മടിക്കൈ കാലിച്ചാംപൊതി കീക്കാങ്കോട്ടെ പരേതനായ  മാലിങ്കന്റെയും പാട്ടിയുടെയും മകൾ എൻ. ഭാരതിയെയാണ് കഴിഞ്ഞ ദിവസം മടിക്കൈ കണിച്ചിറ പുഴയിൽ ചാടി മരിച്ചത്. ഇവരെ ഇന്നലെ രാവിലെ മുതൽ വീട്ടിൽ നിന്നും  കാണാതായിരുന്നു. 

ഇന്നലെ വൈകുന്നേരമാണ് ഭാരതിയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം  നീലേശ്വരം  പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സഹോദരങ്ങൾ: ബാലൻ, ഭവാനി.

Read Previous

കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

Read Next

40 കാരി മക്കളെയുപേക്ഷിച്ച് 28കാരനൊപ്പം വീടുവിട്ടു