ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂർ : എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വൻ ലഹരിമരുന്ന് വേട്ട. പയ്യന്നൂരിലെ പ്രധാന ലഹരിമരുന്ന് വില്പനക്കാരനും കൂട്ടാളിയും പിടിയിലായി.പെരുമ്പ ചിറ്റാരിക്കൊവ്വൽ കെ.എ.ഹൗസിൽ പി.അബ് ഷാദ് 22, കൂട്ടാളി ഓലക്കെന്റകത്ത്് കത്ത് വീട്ടിൽ അബ്ദുൾ മുഹൈമിൻ 22, എന്നിവരാണ് പിടിയിലായത്.
റേഞ്ച് ഇൻസ്‌പെക്ടർ എൻ.വൈശാഖിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ തണൽ പാർക്കിൽ നടത്തിയ പരിശോധനയിൽ 4.450 ഗ്രാംമാരക മയക്കുമരുന്നായ മെത്തഫിറ്റമിൻ കാറിൽ കടത്തി കൊണ്ട് വരവേ പിടിയിലായത്,. മയക്കുമരുന്ന് കടത്താനുപയോഗിച്ച കെ.എൽ. 46 എ. 2100 ഹ്യുണ്ടായി ഐ.20 കാറും കസ്റ്റഡിയിലെടുത്തു. പിടിയിലായ അബ്ഷാദ് പയ്യന്നൂർ മേഖലയിലെ പ്രധാന മയക്കുമരുന്ന് വില്പനക്കാരനാണെന്ന് എക്സൈസ് സംഘം അറിയിച്ചു.
റെയ്ഡിൽ അസി.എക്സൈസ് ഇൻസ്‌പെക്ടർ യൂനസ്.എം, പ്രിവെന്റിവ് ഓഫീസർ മാരായ മനോജ്.വി, സജിത് കുമാർ.പി.എം.കെ., ഗ്രേഡ് പ്രിവന്റീവ് ഓഫീസർ മാരായ പീതാംബരൻ, സുരേഷ് ബാബു, ഖാലിദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജു, വിജിത്ത്, സന്തോഷ്, സജിൻ, സൂരജ്, വനിത സിവിൽ എക്സൈസ് ഓഫീസർ സുനിത എന്നിവരുണ്ടായിരുന്നു. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.