ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ ഡിവൈഎസ്പി എസ്ഐ, രത്നാകരന് മെമ്മോ നൽകി
ബേക്കൽ: ജില്ലാ പോലീസ് മേധാവി നിത്യവും കാലത്ത് 8 മണിക്ക് ജില്ലയിലെ പോലീസ് അധികാരികളുമായി നടത്താറുള്ള ആശയ വിനിമയ വിവരങ്ങളിൽ (സാട്ട) ചോദ്യങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞു മാറിയ ആദൂർ പോലീസ് സബ് ഇൻസ്പെക്ടർ (ജി–845) രത്നാകരന് ബേക്കൽ ഡിവൈഎസ്പി, സി. കെ. സുനിൽ കുമാർ അടിയന്തിര വിശദീകരണ നോട്ടീസ് നൽകി.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശാനുസരണമാണ് ബേക്കൽ ഡിവൈഎസ്പി എസ്ഐക്ക് വിശദീകരണ നോട്ടീസ് നൽകിയത്. കഴിഞ്ഞ ദിവസം രാവിലെ വയർലസ് സെറ്റിൽ വിളിച്ചാണ് പോലീസ് മേധാവി, എസ്ഐ, രത്നാകരനോട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സുകളുടെ വിവരങ്ങളും, പ്രതികളുടെ അറസ്റ്റ് കാര്യങ്ങളും തലേന്ന് രാത്രിയിലുണ്ടായ മറ്റു പ്രധാന സംഭവങ്ങളും അന്വേഷിച്ചത്.
പോലീസ് മേധാവിയുടെ ചോദ്യങ്ങളോട് എസ്ഐ, രത്നാകരൻ യഥാസമയം പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. ഈ സംഭവത്തിലാണ് ഡിവൈഎസ്പി മുഖാന്തിരം എസ്ഐ, രത്നാകരന് മെമ്മോ നൽകിയത്. 24 മണിക്കൂറിനകം വിശദീകരണം നൽകാനാണ് എസ്ഐയോട് ആവശ്യപ്പെട്ടിട്ടുള്ളത്. എസ്ഐ, രത്നാകരൻ ജി. ശിൽപ്പ കാസർകോട്ട് ഏഎസ്പിയായി സേവനമുനുഷ്ടിച്ച കാലത്ത് ശിൽപ്പയുടെ റൈറ്റർ ആയിരുന്നു. സബ് ഇൻസ്പെക്ടർമാരുടെ ഒടുവിലത്തെ സ്ഥലം മാറ്റത്തിലാണ് രത്നാകരൻ ആദൂരിൽ എസ്ഐയുടെ ചുമതലയേറ്റത്.
പോലീസ് മേധാവിയുടെ എന്നും കാലത്തുള്ള സാട്ട ചോദ്യങ്ങൾക്കുള്ള കേസ്സുകളുടെ വിവരങ്ങൾ തയ്യാറാക്കി വ്യക്തമായ മറുപടി നൽകേണ്ടത് സബ് ഇൻസ്പെക്ടമാരുടെയും ഐപിമാരുടേയും ചുമതലയാണ്. കേരള പോലീസ് ഒാഫീസേഴ്സ് അസോസിയേഷൻ മുൻ ഖജാൻജിയായിരുന്നു എസ്ഐ രത്നാകരൻ.