സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ഷെഡ്ഡുകൾ പൊളിച്ചു മാറ്റി

കാഞ്ഞങ്ങാട് :  മടിക്കൈ പഞ്ചായത്തിൽ അമ്പലത്തറ വില്ലേജിൽ കാഞ്ഞിരപൊയിൽ റിസർവ്വേ നമ്പർ 146ൽ പ്പെട്ട സർക്കാർ ഭൂമി കയ്യേറി അനധികൃതമായി നിർമ്മിച്ച ഷെഡ്ഡുകൾ റവന്യൂ സംഘം പൊളിച്ചു നീക്കി. കാഞ്ഞിരപൊയിൽ ജംഗ്ഷനിൽ റിസർവ്വേ നമ്പർ 146ൽ പ്പെട്ട സർക്കാർ റവന്യൂ ഭൂമിയാണ് ഹുസൈൻ പി, മലപ്പച്ചേരി എന്നയാൾ കയ്യേറി ടൂറിസ്റ്റ് പാർക്ക്‌ ഹോട്ടൽ ഷെഡ്ഡു നിർമ്മിച്ചത്.

ജെ സി ബി യുടെ സഹായത്തോടെയാണ് നിർമാണം പൊളിച്ചു മാറ്റിയത്. സമീപത്തുള്ള   പെട്ടിക്കടയും പൊളിച്ചു മാറ്റാൻ നിർദേശം നൽകി.ഹോസ്ദുർഗ് ഭൂരേഖ തഹസിൽദാർ അൻസാർ എം,ന്റെ നേതൃത്വ ത്തിലുള്ള സംഘത്തിൽ ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസീൽദാർ എം എസ് ലെജിൻ, അമ്പലത്തറ വില്ലേജ് ഓഫീസർ സുമ എം, വില്ലേജ് അസിസ്റ്റന്റുമാരായ സുരേഷ് പെരിയങ്ങാനം, വിനോദ് ടി പി, ഫീൽഡ് അസിസ്റ്റന്റ് ഷൈജ കെ, ഡ്രൈവർ ബൈജു എം എന്നിവരാണ് ഉണ്ടായിരുന്നത്. അനധികൃത കയ്യേറ്റങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് തഹസീൽദാർ അറിയിച്ചു.

LatestDaily

Read Previous

ഓട്ടോ ഡ്രൈവർ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

Read Next

നിരുത്തരവാദം: ആദൂർ എസ്ഐയോട് പോലീസ് മേധാവി വിശദീകരണം തേടി