ഭാര്യ കാമുകനൊപ്പം വീടുവിട്ടതിൽ ഭർത്താവ് തൂങ്ങി മരിച്ചു

ബേക്കൽ:  ഭാര്യ കാമുകനൊപ്പം വീടുവിട്ടതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങി മരിച്ചു. പെരിയ അരങ്ങനടുക്കത്താണ് സംഭവം. പള്ളിക്കര പെരിയ അരങ്ങനടുക്കത്തെ പരേതനായ രാമന്റെ മകൻ  വിനോദാണ് 33, ഭാര്യ വീടുവിട്ട മനോവിഷമത്തിൽ ആത്മഹത്യ ചെയ്തത്.

വിനോദിനെയും രണ്ട് മക്കളെയുമുപേക്ഷിച്ചാണ് ഇദ്ദേഹത്തിന്റെ ഭാര്യ കാമുകൻ ശ്രീജിത്തിനൊപ്പം വീടുവിട്ടത്. ഇതെത്തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്ന യുവാവിനെ കഴിഞ്ഞ ദിവസമാണ് വീടിനടുത്തുള്ള മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

Read Previous

ബിസിനസ്സ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു

Read Next

മടിക്കൈ നാദക്കോട്ട് മർദ്ദനം ഒതുക്കാൻ നീക്കം