ബിസിനസ്സ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു

പെരിയ:  കുവൈറ്റിൽ ബിസിനസ്സ് പങ്കാളിത്തവും  ബിസിനസ്സ് വിസയും  വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തവർക്കെതിരെ അമ്പലത്തറ പോലീസ്  വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തു. ചാലിങ്കാൽമൊട്ട ചെക്യാർപ്പിലെ കെ. കൊട്ടന്റെ മകൻ പി. കെ. സുരേന്ദ്രകുമാറാണ് 56, പരാതിക്കാരൻ.

പാക്കത്തെ നാരായമന്റെ മകൻ ബൈജു ആവുടക്കം 35, ഭാര്യ അർപ്പിത 29, പാക്കത്തെ പക്കീരന്റെ മകൻ വി. കുഞ്ഞിക്കണ്ണൻ 38, എന്നിവരടങ്ങിയ സംഘമാണ് 2018 ആഗസ്ത് മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ സുരേന്ദ്രകുമാറിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തത്.

കുവൈറ്റിൽ ബിസിനസ്സ് പങ്കാളിത്തമെന്ന വാഗ്ദാനം പാലിക്കാതെ വന്നതോടെയാണ് പി. കെ. സുരേന്ദ്രകുമാർ നിയമനടപടിയാരംഭിച്ചത്. ഇദ്ദേഹത്തിന്റെ പരാതിയിൽ ഐപിസി 420 വഞ്ചനാക്കുറ്റമടക്കമുള്ള വകുപ്പുകളിലാണ് മൂന്ന് പേർക്കെതിരെ കേസ്സെടുത്തത്.

LatestDaily

Read Previous

മാസ്ക്ക് കേസുകൾ വീണ്ടും കൂടി

Read Next

ഭാര്യ കാമുകനൊപ്പം വീടുവിട്ടതിൽ ഭർത്താവ് തൂങ്ങി മരിച്ചു