നായിക്കയത്ത് അസ്ഥികൂടം കണ്ടെത്തി

വെള്ളരിക്കുണ്ട്  : വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ നായിക്കയത്ത് ഒരു മാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. നായിക്കയം പാലവളപ്പ് പഞ്ചമി എസ്റ്റേറ്റിന് സമീപത്താണ് മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. ഇന്ന് രാവിലെ നാട്ടുകാരാണ് മരത്തിൽ അഴുകിയ ജഢം കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വെള്ളരിക്കുണ്ട്  പോലീസ് ഇൻസ്പെക്ടർ, എൻ.ഒ. സിബിയും സംഘവും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തിയിരുന്നു. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഒരു മാസം മുമ്പ് 69 കാരനെ കാണാതായിരുന്നു. ജഢം ഇദ്ദേഹത്തിന്റേതാണോയെന്ന് സംശയനിവൃത്തി വരുത്താൻ ബന്ധുക്കളെ വിളിച്ചുവരുത്തിയിട്ടുണ്ട്. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 69 കാരനെ കാണാതായെന്ന പരാതിയിൽ അമ്പലത്തറ പോലീസ് കേസെടുത്തിരുന്നു.

Read Previous

മടിക്കൈയിൽ കോൺഗ്രസ് നേതാവിന്റെ കുടുംബ സ്വത്ത് തട്ടിയെടുത്തു

Read Next

ഫ്രൂട്ടി മദ്യവുമായി അറസ്റ്റിലായ യുവാവ് റിമാന്റിൽ