കള്ളാറിൽ കാണാതായ യുവതിയെ അഗതി മന്ദിരത്തിലേക്ക് മാറ്റി

കാഞ്ഞങ്ങാട്: കള്ളാറിൽ നിന്ന് കാണാതായി, മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇന്നലെ കാഞ്ഞങ്ങാട്ട് കണ്ടെത്തിയ യുവതിയെ അഗതി മന്ദിരത്തിലേക്ക് മാറ്റി. ചീമുള്ളടുക്കം സ്വദേശിനിയായ 26 കാരിയെയാണ് ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി പരവനടുക്കം  അഗതി മന്ദിരത്തിൽ പാർപ്പിക്കാൻ നിർദ്ദേശിച്ചത്.

ജനുവരി 24-നാണ് കാഞ്ഞങ്ങാട്ട്  ജോലിക്കെത്തിയ യുവതിയെ  കാണാതായത്. മാതാവിന്റെ പരാതിയിൽ രാജപുരം പോലീസ് കേസെടുത്ത് അന്വേഷിച്ചതിൽ ഇന്നലെ കാഞ്ഞങ്ങാട്ട് കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവതി വീട്ടുകാർക്കൊപ്പം പോകാൻ വിസമ്മതിച്ചു. തുടർന്നാണ് അഗതി മന്ദിരത്തിൽ പാർപ്പിക്കാൻ കോടതി നിർദ്ദേശിച്ചത്.

Read Previous

ദേശീയപതാക തലതിരിച്ചതിൽ പോലീസ് സംഘടന മിണ്ടുന്നില്ല

Read Next

കാഞ്ഞങ്ങാട്ട് നിയന്ത്രണമേർപ്പെടുത്തുന്നു