ഫ്രൂട്ടി മദ്യവുമായി അറസ്റ്റിലായ യുവാവ് റിമാന്റിൽ

ബേക്കൽ:  കർണ്ണാടക ഫ്രൂട്ടി മദ്യവുമായി അറസ്റ്റിലായ യുവാവിനെ കോടതി റിമാന്റ് ചെയ്തു. തൃക്കണ്ണാട് കടപ്പുറത്തെ പി. കെ. കുമാരനെയാണ് 45, ഹൊസ്ദുർഗ്  ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ട് കോടതി റിമാന്റ് ചെയ്തത്.

180 മില്ലിയുടെ 129 പാക്കറ്റ് കർണ്ണാടക നിർമ്മിത ഫ്രൂട്ടി മദ്യവുമായി തൃക്കണ്ണാട് കടപ്പുറത്തു നിന്ന്  ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു. പി. വിപിൻ എസ്ഐ, കെ. രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ  കുമാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തീരദേശ മേഖലകൾ കേന്ദ്രീകരിച്ച് കുമാരൻ  വ്യാപകമായി മദ്യവിൽപ്പന നടത്തിയിരുന്നതായി  പോലീസിന്  ലഭിച്ച സൂചനയിൽ  ദിവസങ്ങളായി പ്രതിയെ നിരീക്ഷിച്ച് പിടികൂടുകയായിരുന്നു. തോണികളിലേക്കുൾപ്പെടെ കുമാരൻ ആവശ്യക്കാർക്ക് മദ്യമെത്തിച്ചിരുന്നു.

Read Previous

നായിക്കയത്ത് അസ്ഥികൂടം കണ്ടെത്തി

Read Next

ബാങ്കിലെ പണയ സ്വർണ്ണവുമായി സറാപ്പ് മുങ്ങി