മെമു ട്രെയിനിന് കാഞ്ഞങ്ങാട്ട് വരവേല്‍പ്പ്

കാഞ്ഞങ്ങാട്: റിപ്പബ്ലിക് ദിനത്തില്‍ പുതുതായി ഓടിത്തുടങ്ങിയ മെമു ട്രെയിനിന് കാഞ്ഞങ്ങാട്ട്  വരവേല്‍പ് നല്‍കി. രാവിലെ ഒമ്പതിന് കാഞ്ഞങ്ങാട് സ്റ്റേഷനിലെത്തിയ ട്രെയിന്‍ ലോക്കോ പൈലറ്റ് രാജഷേ് ബാബുവിന് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ചീഫ് സ്റ്റേഷന്‍ മാസ്റ്റര്‍ സീതാറാം കോളി, അസോസിയേഷന്‍ ട്രഷറര്‍ എം.സുദില്‍, ബാബു കോട്ടപ്പാറ എന്നിവരും നിരവധിയാത്രക്കാരും സം ബന്ധിച്ചു. റെയില്‍വേ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും മധുരപലഹാരം നല്‍കുകയുണ്ടായി.

Read Previous

തെരഞ്ഞത് കഞ്ചാവ്, കിട്ടിയത് കമിതാക്കൾ

Read Next

വ്യാജ ഡ്രൈവിംഗ് ലൈസൻസ് പ്രതിക്ക് തടവ് ശിക്ഷ