ആർ.ഡി.ഒ ഒാഫീസ് കോമ്പൗണ്ടിൽ തീപ്പിടുത്തം

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ആർഡിഒ ഒാഫീസ് കോമ്പൗണ്ടിനകത്തുണ്ടായ തീപ്പിടുത്തം അഗ്നി രക്ഷാസേനയുടെയും, ഹോസ്ദുർഗ്ഗ് പോലീസിന്റെയും തക്ക സമയത്തുള്ള ഇടപെടലിനെത്തുടർന്ന് നിയന്ത്രണ വിധേയമാക്കി.

ഇന്നലെ വൈകുന്നേരം  4.30 മണിയോടെയാണ് ആർ.ഡി.ഒ ഒാഫീസ് കോമ്പൗണ്ടിലെ മാലിന്യങ്ങൾക്ക് തീയിടുന്നതിനിടെ തീ പടർന്നു പിടിച്ചത്. ആർ.ഡി.ഒ ഒാഫീസ് ജീവനക്കാരും കാഞ്ഞങ്ങാട്ടെ സാമൂഹ്യ സംഘടനാ പ്രവർത്തകരും ചേർന്ന് കഴിഞ്ഞ ദിവസം ഒാഫീസ് പരിസരം ശുചിയാക്കിയിരുന്നു. ഒാഫീസ് പരിസരം ശുചീകരിച്ചതിന്റെ ഭാഗമായി ചപ്പുചവറുകൾക്കും മാലിന്യങ്ങൾക്കും തീയിട്ടതാണ് തീ പടർന്നു പിടിക്കാൻ കാരണമായത്. ആർഡിഒ ഒാഫീസിന് വിളിപ്പാടകലെയുള്ള അഗ്നി രക്ഷാ നിലയത്തിൽ നിന്നും, ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിൽ നിന്നും ഉദഗ്യോഗസ്ഥരെത്തി തീയണക്കുകയായിരുന്നു.

LatestDaily

Read Previous

ഓൺലൈൻ ക്ലാസിനിടെ നഗ്‌നതാ പ്രദർശനം; അന്വേഷണത്തിന് ഉത്തരവ്

Read Next

ഐസ്ക്രീം പീഡനം; പ്രതി മുൻകൂർ ജാമ്യം തേടി