ഓൺലൈൻ ക്ലാസിനിടെ നഗ്‌നതാ പ്രദർശനം; അന്വേഷണത്തിന് ഉത്തരവ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ ഹയർസെക്കണ്ടറി സ്‌കൂളിലെ ഓൺലൈൻ ക്ലാസിനിടെ അജ്‌ഞാതന്റെ നഗ്‌നതാ പ്രദർശനം. കണക്ക് അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെയാണ് ഫായിസ് എന്ന ഐഡിയിൽ നിന്ന് അശ്ലീല പ്രദർശനമുണ്ടായത്. സംഭവത്തിൽ അന്വേഷണം നടത്താൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി.

അധ്യാപികയുടെ പരാതിയെ തുടർന്ന് സൈബർ പോലീസ് പ്രതിക്കായുള്ള അന്വേഷണമാരംഭിച്ചിട്ടുണ്ട്. മുഖം മറച്ചാണ് നഗ്‌നത പ്രദർശിപ്പിച്ചയാൾ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ അധ്യാപിക ക്ലാസ് നിർത്തി കുട്ടികളോട് ഓൺലൈനിൽ നിന്ന് എക്‌സിറ്റ് ആകാൻ ആവശ്യപ്പെടുകയായിരുന്നു.

ഫായിസ് എന്ന പേരിൽ വിദ്യാർഥി ക്ലാസിൽ പഠിക്കുന്നില്ല. ഓൺലൈൻ ക്ലാസ് ലിങ്ക് ഉപയോഗിച്ച് മറ്റാരെങ്കിലും നുഴഞ്ഞു കയറിയതാണോയെന്ന് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്‌ടറെ മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ സൈബർ പോലീസ് അന്വേഷണമാരംഭിച്ചു.

Read Previous

തേപ്പ് തൊഴിലാളിയുടെ മരണം: സുഹൃത്തുക്കൾ റിമാന്റിൽ

Read Next

ആർ.ഡി.ഒ ഒാഫീസ് കോമ്പൗണ്ടിൽ തീപ്പിടുത്തം